ക​ര​ടി​യോ​ട്ടി​ൽ പു​ലിയിറങ്ങി ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു
Tuesday, April 20, 2021 10:59 PM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വ​ഴാം​കു​ന്ന് ക​ര​ടി​യോ​ട്ടി​ൽ ആ​ടി​നെ പു​ലി ക​ടി​ച്ചു കൊ​ന്നു. പാ​റ​പ്പു​റ​ത്ത് അ​ല​വി​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി അ​ക്ര​മി​ച്ച​ത്.
ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. നാ​ലുമ​ണി​യോ​ടെ വീ​ടി​ന് പു​റ​ത്ത് വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ലി ആ​ടി​നെ അ​ക്ര​മി​ച്ച​ത് ക​ണ്ട​തെ​ന്ന് അ​ല​വി പ​റ​ഞ്ഞു.
മൂ​ന്ന് വ​ർ​ഷം പ്രാ​യ​മു​ള്ള ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ​യാ​ണ് പു​ലി അ​ക്ര​മി​ച്ച് കൊ​ന്ന​ത്.
കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ട​തി​നാ​ൽ ആ​ടി​നെ വ​ലി​ച്ച് കൊ​ണ്ട് പോ​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ കൂ​ടി​ന് സ​മീ​പ​ത്തു​വ​ച്ചു​ത​ന്നെ ആ​ടി​നെ കൊ​ന്ന് പ​കു​തി​യോ​ളം ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. കൂ​ട്ടി​ൽ വേ​റെ​യും ആ​ടു​ക​ളു​ണ്ട്. അ​തി​നി​ട​യി​ൽ നി​ന്നാ​ണ് ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ പു​ലി പി​ടി​ച്ച​ത്.
വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​താ​യി അ​ല​വി പ​റ​ഞ്ഞു. തി​രു​വി​ഴാം​കു​ന്ന് പ​ല ഭാ​ഗ​ത്താ​യി പു​ലി​യെ ക​ണ്ട​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.
തു​ട​ർ​ന്ന് തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ൽ പു​ലി​യെ പി​ടി​ക്കാ​ൻ കെ​ണി​കൂ​ടും സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​ലി കെ​ണി​യി​ൽ വീ​ണി​ട്ടി​ല്ല.
ക​ര​ടി​യോ​ട് പു​ലി​യു​ടെ ശ​ല്യ​മു​ള്ള​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ കെ​ണി​കൂ​ട് സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.