മേ​ഴ്സി കോ​ള​ജി​നു നാ​ക് എ ​ഗ്രേ​ഡ് അം​ഗീ​കാ​രം
Tuesday, April 20, 2021 10:59 PM IST
പാ​ല​ക്കാ​ട് : മേ​ഴ്സി കോ​ള​ജി​ന് യു​ജി​സി​യു​ടെ നാ​ഷ്ണ​ൽ അ​ക്ര​ഡീ​ഷ​ൻ ആ​ൻ​ഡ് അ​സെ​സ്മെ​ന്‍റ് കൗ​ണ്‍​സി​ൽ (നാക്) ന്‍റെ എ ​ഗ്രേ​ഡ് അം​ഗീ​കാ​രം ല​ഭി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ച് വ​ർ​ഷം കൂ​ടു​ന്പോ​ൾ ന​ട​ത്തു​ന്ന ഈ ​വി​ല​യി​രു​ത്ത​ലി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് മേ​ഴ്സി കോ​ള​ജ് എ ​ഗ്രേ​ഡ് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. 1964ൽ ​സി​എം​സി സ​ഭ ആ​രം​ഭി​ച്ച ഈ ​ക​ലാ​ല​യം നി​ര​വ​ധി പ്ര​തി​ഭ​ക​ളെ സ​മൂ​ഹ​ത്തി​ന് ന​ല്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ-​ക​ല-​കാ​യി​ക-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ മേ​ഴ്സി കോ​ള​ജ് ന​ല്കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ൽ എ​ടു​ത്താ​ണ് ഗ്രേ​ഡിം​ഗ് നി​ർ​ണ്ണ​യി​ച്ചി​രി​ക്കു​ന്ന​തെന്നു പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ ഗി​സാ​ല ജോ​ർ​ജ് അ​റി​യി​ച്ചു.