സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ​രി​ശോ​ധ​നയിൽ 510 കേ​സു​ക​ൾ
Tuesday, April 20, 2021 10:59 PM IST
പാ​ല​ക്കാ​ട് :ജി​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം (ഏ​പ്രി​ൽ 19) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 510 പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ അ​വ​ർ​ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ പ​രി​ധി​ക​ളി​ലാ​ണ് 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 51 സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പോലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത​തു 13 കേ​സ്
പാ​ല​ക്കാ​ട് : കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ തി​ങ്ക​ള​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 13 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​സി.​ബി​ജു​കു​മാ​ർ അ​റി​യി​ച്ചു. 25 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ ഉ​ത്സ​വം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

മാ​സ്ക് ധ​രി​ക്കാ​ത്ത 1255 പേ​ർ​
പാ​ല​ക്കാ​ട് : മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 1255 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.