143 ഓ​ക്സി​ജ​ൻ പോ​യി​ന്‍റു​ക​ൾ, 59 വെ​ന്‍റി​ലേ​റ്റ​ർ ബെ​ഡു​ക​ൾ, 108 ഐ​സി​യു ബെ​ഡു​ക​ൾ സ​ജ്ജം
Tuesday, April 20, 2021 10:59 PM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളി​ൽ 143 ഓ​ക്സി​ജ​ൻ പോ​യി​ന്‍റു​ക​ൾ, 200 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, 261 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ, 59 വെ​ന്‍റി​ലേ​റ്റ​ർ ബെ​ഡു​ക​ൾ, 108 ഐ​സി​യു ബെ​ഡു​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​യി സി​എ​ഫ്എ​ൽ​ടി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​മേ​രി ജ്യോ​തി വി​ൽ​സ​ണ്‍ അ​റി​യി​ച്ചു.
നാ​ലു മു​ത​ൽ അ​ഞ്ചു​വ​രെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​വും ഒ​രാ​ൾ​ക്ക് ആ​വ​ശ്യ​മാ​യി വ​രി​ക. ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളാ​യ ജി​ല്ലാ​ശു​പ​ത്രി​യി​ൽ 98ഉം ​മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 35ഉം ​ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​ത്തും ഓ​ക്സി​ജ​ൻ പോ​യി​ന്‍റു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര​യി​ൽ 200 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും 13 സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ക​ളി​ലാ​യി 261 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
വെ​ന്‍റി​ലേ​റ്റ​ർ ബെ​ഡു​ക​ൾ
ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ൽ​സ​ക്കാ​യി 59 വെ​ന്‍റി​ലേ​റ്റ​ർ ബെ​ഡു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ​ശു​പ​ത്രി​യി​ൽ 29, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം വീ​തം, അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​രെ​ണ്ണം എ​ന്നി​ങ്ങ​നെ അ​ഞ്ച് സ​ർ​ക്കാ​ർ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 36 വെ​ന്‍റി​ലേ​റ്റ​ർ ബെ​ഡു​ക​ളും ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 23 വെ​ന്‍റി​ലേ​റ്റ​ർ ബെ​ഡു​ക​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഐ​സി​യു ബെ​ഡു​ക​ൾ
ജി​ല്ലാ​ശു​പ​ത്രി​യി​ൽ 64ഉം ​ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 44 ഉം ​ഉ​ൾ​പ്പെ​ടെ മൊ​ത്തം 108 ഐ​സി​യു ബെ​ഡു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.