കോവിഡ് ജാഗ്രത: നിയന്ത്രണങ്ങൾ കർശനം
Tuesday, April 20, 2021 10:59 PM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ ജി.​ഗോ​കു​ൽ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടാ​ണ് വ​രു​ന്ന​തെ​ന്ന് വാ​ള​യാ​ർ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്തും. ആ​വ​ശ്യ​മാ​യ പോ​ലീ​സ് ജീ​വ​ന​ക്കാ​രെ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കും.

ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ, സി​നി​മ തീ​യ​റ്റ​റു​ക​ൾ, ഷോ​പ്പു​ക​ൾ, മാ​ളു​ക​ൾ തു​ട​ങ്ങി ആ​ളു​ക​ൾ കൂ​ടി നി​ൽ​ക്കു​ന്ന​തി​ന് സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ എ​ന്നി​വ​ർ സ്വീ​ക​രി​ക്കും. സി​റ്റിം​ഗ് ക​പ്പാ​സി​റ്റി​യു​ടെ 50 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

ഉ​ത്സ​വ​ങ്ങ​ൾ, ക​ല്യാ​ണ​ങ്ങ​ൾ, പൊ​തു പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്ന് പോ​ലീ​സ്, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്തും. തു​റ​സ്‌​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ല്ലാ​തെ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ പ​രി​ശോ​ധി​ക്കും.

മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള ആ​ളു​ക​ളെ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.​മ​ല​ന്പു​ഴ റോ​ക്ക് ഗാ​ർ​ഡ​ൻ, അ​ക്വേ​റി​യം, സ്നേ​ക് പാ​ർ​ക്ക് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും സ​മാ​ന​രീ​തി​യി​ൽ ആ​ക്കും.

പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​പ്പ​ണ്‍ ജിം ​പ്ര​വ​ർ​ത്ത​നം ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​യ്ക്കും. എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ.

സ്വ​കാ​ര്യ അ​മ്യൂ​സ്മെ​ൻ​റ് പാ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്തി​ട്ടു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​മ്യൂ​സ്മെ​ൻ​റ് പാ​ർ​ക്കു​ക​ൾ ഡി​സ്ഇ​ൻ​ഫെ​ക്ട് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്ഥാ​പ​ന ഉ​ട​മ​ക​ൾ സ്വീ​ക​രി​ക്ക​ണം.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​ർ​മ്മാ​ണ മേ​ഖ​ല​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട് എ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്തും.