ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, April 19, 2021 9:56 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​ണ​ക്ക​പ്പാ​റ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മു​ട​പ്പ​ല്ലൂ​ർ പ​ങ്ക​ജ ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശം പാ​ക്കാ​ട് മ​ണി​യു​ടെ മ​ക​ൻ അ​നീ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. മൊ​ബൈ​ൽ ട​വ​ർ ടെ​ക്നീ​ഷ്യ​നാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. ട​വ​ർ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു അ​നീ​ഷെന്നു വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ൻ​ഡ​സ് ഗ്രൂ​പ്പി​ന്‍റെ വ​ർ​ക്കു​ക​ൾ സ​ബ് ക​രാ​ർ എ​ടു​ത്തു ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു. ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ കൊ​ണ്ടുവ​രും. പി​ന്നീ​ട് ഐ​വ​ർ​മഠ​ത്തി​ൽ സം​സ്ക​രി​ക്കും. അ​മ്മ: ദേ​വി. ഭാ​ര്യ: ദീ​പ. ഏ​ഴും നാ​ലും വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളു​ണ്ട്; ദാ​ഷ്, യാ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഞ്ജു​ഷ, മ​ഞ്ജു​ള.