ത​ത്ത​മം​ഗ​ലം ഫൊ​റോ​ന പ​ള​ളി കല്ലിടൽ ശുശ്രൂഷ
Monday, April 19, 2021 12:31 AM IST
ത​ത്ത​മം​ഗ​ലം : ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ 41 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന ത​ത്ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള​ളി പു​തി​യ ച​രി​ത്ര കാ​ൽ​വ​യ്പി​ൽ. പു​തി​യ ദൈ​വാ​ല​യ​ത്തി​ന്‍റെ ക​ല്ലി​ട​ൽ ശു​ശ്രൂ​ഷ ന​ട​ന്നു. ക​ല്ലി​ട​ൽ ശു​ശ്രൂ​ഷ​യ്ക്ക് പാ​ല​ക്കാ​ട് രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് കാ​ർ​മിക​ത്വം വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ.​ബെ​റ്റ്സ​ണ്‍ തു​ക്കു​പ​റ​ന്പി​ൽ, ഇ​ട​വ​ക​യി​ലെ ന​വ വൈ​ദി​ക​ൻ ഫാ.​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഫൊ​റോ​ന​യി​ലെ വി​കാ​രി​മാർ, ദേ​വാ​ല​യ നി​ർ​മ്മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.