കോ​വി​ഡ് വ്യാ​പ​നം: അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജാ​ഗ്ര​ത
Monday, April 19, 2021 12:31 AM IST
അ​ല​ന​ല്ലൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രും അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും യോ​ഗം അ​റി​യി​ച്ചു. ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ച്ച് അ​നൗ​ണ്‍​സ്മെ​ൻ​റ് ന​ട​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സി.​എ​ച്ച്.​സി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

അതിർത്തിയിൽ പരിശോധന ഇന്നുമുതൽ

പാലക്കാട്: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ഇന്നു മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്മ​യി ജോ​ഷി അ​റി​യി​ച്ചു. ആ​രോ​ഗ്യ ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. അ​ല്ലെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.