രണ്ടുവർഷമായിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം
Monday, April 19, 2021 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ വെ​ള്ളി​യാ​ർ പു​ഴ​യി​ലെ തെ​യ്യം​കു​ണ്ടി​ൽ കാ​ട്ടാ​ന ചരി​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൽ ക​ഴി​യാ​ത്ത​തി​ൽ നാ​ട്ടു​കാ​രി​ൽ അ​മ​ർ​ഷം ഏ​റു​ന്നു. മ​ണ്ണാ​ർ​ക്കാ​ട്ടെ വ​നം​വ​കു​പ്പി​ലും പോ​ലീ​സി​ലും ഒ​രു പോ​ലെ കേ​സു​ള്ള പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രും പ്ര​കൃ​തി​സം​ര​ക്ഷ​ക​രും ഒ​രു​പോ​ലെ പ​റ​യു​ന്നു.
2020 മേയ് 27നാ​ണ് അ​ന്പ​ല​പ്പാ​റ വെ​ള്ളി​യാ​ർ പു​ഴ​യി​ലെ തെ​യ്യം​കു​ണ്ടി​ൽ 15 വ​യ​സ്‌​സ് തോ​ന്നി​ക്കു​ന്ന ഗ​ർ​ഭി​ണി​യാ​യ പി​ടി​യാ​ന​യാ​ണ് ചരി​ഞ്ഞ​ത്. പോ​സ്റ്റ്മോ​ർ​ട്ടത്തി​ൽ സ്പോ​ട​ക​വ​സ്തു ക​ടി​ച്ച് നാ​വി​നും താ​ടി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യ പ​രു​ക്ക് പ​റ്റി തീ​റ്റ എ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് കാ​ട്ടാ​ന ചരി​ഞ്ഞ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യ​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020 ജൂ​ണ്‍ ആ​റി​ന് അ​ന്പ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി വെ​റ്റി​ല​പ്പാ​റ ഓ​ട​ക്ക​യം മ​ല​യി​ൽ കാ​ല​യി​ൽ വീ​ട്ടി​ൽ വി​ൽ​സ(35)​നെ മ​ണ്ണാ​ർ​ക്കാ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യൂ.​ആ​ഷി​ക് അ​ലി​യും സം​ഘ​വും പി​ടി​കൂ​ടി​യി​രു​ന്നു.
ഇ​യാ​ൾ പ​റ​ഞ്ഞ മൊ​ഴി​യി​ൽ തേ​ങ്ങ ര​ണ്ടാ​യി പി​ള​ർ​ത്തി അ​തി​ൽ സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച​ത് താ​നാ​ണെ​ന്ന് അ​ന്ന​ത്തെ ഡി ​എ​ഫ് ഒ ​യാ​യി​രു​ന്ന കെ.​കെ.​സു​നി​ൽ​ക​മാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.
ഇ​തു​മാ​യ് ബ​ന്ധ​പ്പെ​ട്ട് എ​സ്റ്റേ​റ്റ് ഉ​ട​മ​യും കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ അ​ന്പ​ല​പ്പാ​റ ഒ​തു​ക്കും പു​റ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ ക​രീം, മ​ക​ൻ റി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​രെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
പ​ത്ത് മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ സെ​പ​ത്ബ​റി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​വേ​ണ്ടി അ​ന്വേ​ഷ​ണ സം​ഘം കേ​ന്ദ്ര വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ൾ ബ്യൂ​റോ​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു.​
എ​ന്നാ​ൽ അ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നുണ്ടെ​ന്നും പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ തമി​ഴ്നാ​ടി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ​ത​മി​ഴ്നാ​ട് ക്യൂ​ബ്ര​ഞ്ച് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി ഡി.​എ​ഫ്.​ഒ വി.​പി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജാ​രാ​ക്കാ​ൻ ബ​ന്ധു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നി​ടെ കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ​വേ​ണ്ടി ദ​ല്ലാ​ൾ​മാ​രെ അ​യ​ച്ചി​രു​ന്ന​താ​യും പ്ര​മാ​ദ​വും അ​തി​ക്രൂ​ര​വു​മാ​യ സം​ഭ​വ​മാ​യ​തി​നാ​ൽ പ്ര​തി​ക​ളെ സ​റ​ണ്ട​റാ​ക്കാ​ൻ വേ​ണ്ടി നി​ർ​ദ്ദേ​ശം ന​ൽ​കി പ​റ​ഞ്ഞു വി​ട്ട​താ​യും ഡി.​എ​ഫ് ഒ ​പ​റ​ഞ്ഞു.
പ്ര​ത്യേ​ക സം​ഘ​ത്തെ​വെ​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് വ​ന​പാ​ല​ക സം​ഘം.