കോവിഡ് മറികടക്കാൻ ലോറി ഡ്രൈവറുടെ യാത്ര മൊബൈൽ കിച്ചണുമായി
Monday, April 19, 2021 12:31 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ മൊ​ബൈ​ൽ കി​ച്ച​നു​മാ​യാ​ണ് ച​ര​ക്ക് ലോ​റി ഡ്രൈ​വ​റാ​യ ശ്വേ​തേ​ശ്വ​റി (56)ന്‍റെ യാ​ത്ര.

ഗ്യാ​സ് സി​ലി​ണ്ട​റും അ​രി​യും അ​ത്യാ​വ​ശ്യം പാ​ത്ര​ങ്ങ​ളും ക​റി​ക​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും വെ​ള്ള​വു​മെ​ല്ലാം ലോ​റി​യി​ൽ ക​രു​തും.​

കു​റെ ദൂ​രം ഓ​ടി വി​ശ്ര​മി​ക്കാ​ൻ പാ​ത​യോ​ര​ത്ത് വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്പോ​ൾ ത​ൽ​സ​മ​യം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ക​ഴി​ക്കും.

രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് ഈ ​ക​രു​ത​ൽ ഏ​റെ ഗു​ണം ചെ​യ്യു​ന്ന​തെ​ന്ന് ശ്വേ​തേ​ശ്വ​ർ പ​റ​യു​ന്നു.​കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ൽ രാ​ത്രി ഒ​ന്പ​തി​നു മു​ന്പ് ക​ട​ക​ളെ​ല്ലാം അ​ട​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​മു​ള്ള​തി​നാ​ൽ ത​ന്നെ പോ​ലെ ദൂ​ര​യാ​ത്ര​യാ​യി വാ​ഹ​നം ഓ​ടി​ച്ച് പോ​കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ടാ​കും.

അ​തു മാ​ത്ര​മ​ല്ല ചെ​ല​വ് കു​റ​ക്കാ​നും സം​തൃ​പ്തി​യോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് വ​യ​റ് കേ​ട് വ​രാ​തെ സൂ​ക്ഷി​ക്കാ​മെ​ന്നു​മാ​ണ് ശ്വേ​തേ​ശ്വ​റി​നെ പോ​ലെ​യു​ള്ള ഡ്രൈ​വ​ർമാ​ർ പ​റ​യു​ന്ന​ത്.

എ​ന്താ​യാ​ലും കോ​വി​ഡ് മ​ഹാ​മാ​രി ര​ണ്ടാ​മ​തും പി​ടി​മു​റി​ക്കി​യ​തോ​ടെ ഇ​ത്ത​രം വ​ഴി​യോ​ര കാ​ഴ്ച​ക​ൾ ദേ​ശീ​യ സം​സ്ഥാ​ന പാ​ത​ക​ളി​ലെ​ല്ലാം കാ​ണാ​നു​ണ്ട്.

ദീ​ർ​ഘ​ദൂ​ര കാ​ർ യാ​ത്രി​ക​രും ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​വും ഭ​ക്ഷ​ണ​വും ക​രു​തി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ൽ ക​യ​റി ആ​ഘോ​ഷ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ലൊ​ക്കെ വ​ള​രെ കു​റ​ഞ്ഞി​ട്ടു​ണ്ട്.
ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള​ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഹോം ​മെ​യ്ഡാ​യ നാ​ട​ൻ ഭ​ക്ഷ​ണ​ത്തി​ന് പ്രി​യ​മേ​റി​യി​രി​ക്കു​ക​യാ​ണ്.