മേ​ട്ടു​പ്പാ​ള​യം ചെ​ന്താ​മ​ര ബൈ​പ്പാ​സ് നി​ർ​മ്മാ​ണം നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Sunday, April 18, 2021 12:39 AM IST
ചി​റ്റൂ​ർ: മേ​ട്ടു​പ്പാ​ള​യം ചെ​ന്താ​മ​ര ന​ഗ​ർ ബൈ​പ്പാ​സ് നി​ർ​മ്മാ​ണം നീ​ണ്ടു പോ​വു​ന്ന​തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം കൂ​ടി വ​രി​ക​യാ​ണ്. 2005ലാ​ണ് ഈ ​ബൈ​പ്പാ​സി​ന്‍റെ നി​ർ​മ്മാ​ണം സം​ബ​ന്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പ​ല​ത​വ​ണ ഈ ​റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.
പി​ന്നി​ട് ജി​ല്ലാ ക​ളക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബൈ​പ്പാ​സി​ന് സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ചും വി​ല​നി​നി​ർ​ണ്ണ​യം സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ത്തി അ​ഭി​പ്രാ​യ സ​മ​ന്വ​യ​മെ​ടു​ത്തി​രു​ന്നു. ആ​ദ്യം പ​ത്ത​ര​കോ​ടി എ​സ്റ്റി​മേ​റ്റാ​യി​രു​ന്നു സ​ർ​ക്കാ​രി​ലേ​ക്ക് പൊ​തു​മ​രാ​മ​ത്ത് റി​പ്പോ​ർ​ട്ട് അ​യ​ച്ച​ത്. പി​ന്നീ​ട് ബൈ​പാ​സി​നു സ്ഥ​ല​മെ​ടു​ക്കു​ന്ന ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി പ​തി​നാ​ല​ര കോ​ടി​യ്ക്കു സ​ർ​ക്കാ​ർ അം​ഗീ​കാ​ര​വും ല​ഭി​ച്ചു.
പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​തി​രി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും നി​രാ​ശ ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ലാ​ന്‍റ് അ​ക്വ​ിസി​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് റോ​ഡ് വേ​യ​സ് ചി​റ്റൂ​ർ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജീ​നി​യ​ർ കാ​ര്യാ​ല​യം വെ​ളി​പ്പെ​ടു​ത്തി. മേ​ട്ടു​പ്പാ​ള​യ​ത്ത് നി​ന്നും ചെ​ന്താ​മ​ര ന​ഗ​ർ വ​ഴി മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഢ്യ​ത്തി​ലാ​ണ് ബൈ​പാ​സ് നി​ർ​മ്മാ​ണം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​നാ​വു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ. മേ​ട്ടു​പ്പാ​ള​യം വ​ള​വു​റോ​ഡി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നെ​ൽ​പ്പാ​ട​ങ്ങ​ൾ വ​ഴി​യാ​ണ് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന്‍റെ രൂ​പ​രേ​ഖ.

നി​ല​വി​ൽ മേ​ട്ടു​പ്പാ​ള​യം വ​ള​വു​റോ​ഡി​ൽ നി​ന്നും പ​ള്ളി​മൊ​ക്കു വ​രെ വാ​ഹ​ന​സ​ഞ്ചാ​രം ഏ​റെ ദു​രി​ത​പൂ​ർ​ണ്ണ​വും അ​പ​ക​ട ഭീ​ഷ​ണ​യു​മാ​ണ്. ഈ ​ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മു​ൻ​പു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് ഇ​രു​പ​ത്തി​യ​ഞ്ചി​ലും കൂ​ടു​ത​ൽ പേ​രാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ ഇ​തി​ന്‍റെ ര​ണ്ടി​ര​ട്ടി​യി​ൽ കൂ​ടു​ത​ൽ വ​രും. മേ​ട്ടു​പ്പാ​ള​യം എ​സ് ആ​കൃ​തി​യി​ലു​ള്ള വ​ള​വു റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ളി​ൽ 12ൽ ​കു​ടു​ത​ൽ പേ​ർ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.
ടാ​ക്സി സ്റ്റാ​ൻ​ഡ് നാ​ലു​മൊ​ക്ക് റോ​ഡ് ത​പാ​ൽ ഓ​ഫീ​സ്, വാ​ട്ട​ർ​ടാ​ങ്ക് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു വാ​ഹ​നം സ​ഞ്ച​രി​ക്കാ​ൻ മാ​ത്ര​മേ പാ​ത​യ്ക്കു വി​സ്താ​ര​മു​ള്ളു. ഇ​തു കാ​ര​ണം വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത കു​രു​ക്കും ഒ​ഴി​യാ​ബാ​ധ​യാ​യി ത​ന്നെ തു​ട​ർ​ന്നു വ​രു​ക​യാ​ണ്. വാ​ട്ട​ർ ടാ​ങ്ക് റോ​ഡി​ൽ ഷൂ​മാ​ർ​ട്ട് വ്യാ​പാ​രി രാ​ത്രി സ്ഥാ​പ​നം പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​വാ​ൻ റോ​ഡി​ലി​റ​ക്കി​യ​പ്പോ​ൾ വാ​ഹ​നം ഇ​ടി​ച്ച് ത​ൽ​ക്ഷ​ണം മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തേ സ്ഥ​ല​ത്തു എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​നു മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പാ​ത​യു​ടെ തെ​ക്കു ഭാ​ഗ​ത്തെ അ​ഞ്ചു​ക​ട​ക​ളി​ലി​ടി​ച്ച് സ​ർ​വ്വ​നാ​ശ​ത്തി​നി​ട​വ​രു​ത്തി.

അ​പ​ക​ടം രാ​ത്രി 12ന് ​എ​ന്ന​തി​നാ​ൽ ജീ​വ​ഹാ​നി ഒ​ഴി​വാ​യി. കൊ​ടു​വാ​യൂ​ർ കോ​യ​ന്പ​ത്തൂ​ർ അ​ന്ത​ർ സം​സ്ഥാ​ന പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ നൂ​റു​ക്ക​ണ​ക്ക​ണ​ക്കി​നു ച​ര​ക്കു ലോ​റി​ക​ൾ ക​ട​ന്നു പോ​വു​ന്ന​ത് ഈ ​ഇ​ടു​ങ്ങി​യ പാ​ത​യി​ലൂ​ടെ​യാ​ണ്. മേ​ട്ടു​പ്പാ​ള​യം ചെ​ന്താ​മ​ര ന​ഗ​ർ വ​ഴി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ദു​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഇ​തു​വ​ഴി സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നാ​വും. ഇ​തോ​ടെ ത​ത്ത​മം​ഗ​ലം പ്ര​ധാ​ന പാ​ത ബ​സ് സ​ഞ്ചാ​ര​ത്തി​നു മാ​ത്ര​മാ​യും പ്ര​യോ​ജ​ന​മാ​വു​മെ​ന്ന​തും ജ​ന​കീ​യ പ്ര​തീ​ക്ഷ​ക​ളാ​ണ്.