ഇ​ൻ​വി​റ്റേ​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, April 18, 2021 12:36 AM IST
അ​ഗ​ളി : പാ​ല​ക്കാ​ട് ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ധോ​ണി​കു​ണ്ട് യു​വ​ശ​ക്തി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ട്ട​പ്പാ​ടി ധോ​ണി​കു​ണ്ടി​ൽ ഇ​ൻ​വി​റ്റേ​ഷ​ൻ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ എ​ൻ.​ഷം​സു​ദ്ദീ​ൻ ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് യു​വ​ശ​ക്തി ക്ല​ബ് ഗ്രൗ​ണ്ടി​ൽ നി​ർ​വ​ഹി​ച്ചു. കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​കൊ​ണ്ടാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ്. യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ​എം ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി ബാ​ബു മു​ഖ്യ അ​തി​ഥി​യാ​യി. ഡി​സി​സി അം​ഗം പി.​സി ബേ​ബി, വാ​ർ​ഡ് മെ​ന്പ​ർ സു​നി​ൽ ജി.​പു​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മ​രു​തി രാ​ജു, ഷി​ബു സി​റി​യ​ക് ര​ങ്ക​ൻ, മ​രു​ത​ൻ, മു​രു​കേ​ശ്, ക്ല​ബ് സെ​ക്ര​ട്ട​റി സ​തീ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് ട്ര​ഷ​റ​ർ അ​ഖി​ൽ ജോ​ർ​ജ് സ്വാ​ഗ​ത​വും ഷി​ബു കു​ഴി​ക​ണ്ട​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.