ഉ​പ്പു​ സ​ത്യാ​ഗ്ര​ഹ പ​ദ​യാ​ത്ര അ​നു​സ്മ​ര​ണം നാളെ
Saturday, April 17, 2021 12:28 AM IST
പാ​ല​ക്കാ​ട്: ഗാ​ന്ധി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​ണ്ഡി ക​ട​പ്പു​റ​ത്ത് ന​ട​ന്ന ഉ​പ്പ് സ​ത്യാ​ഗ്ര​ഹ​ത്തെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലും കേ​ര​ള ഗാ​ന്ധി കേ​ള​പ്പ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യ​ന്നൂ​ർ ഉ​ളി​യ​ത്ത് ക​ട​വി​ൽ ഉ​പ്പു​സ​ത്യാ​ഗ്ര​ഹം ന​ട​ന്നി​രു​ന്നു. അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഉ​പ്പ് സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​നു​മാ​യി പ്ര​മു​ഖ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ടി.​ആ​ർ.​കൃഷ്ണ​സ്വാ​മി അ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ​അ​ക​ത്തേ​ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ നി​ന്ന് പ​യ്യ​ന്നൂ​ർ ഉ​ളി​യ​ത്ത് ക​ട​വി​ൽ എ​ത്തി ഉ​പ്പു​സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തിരുന്നു.
ഉ​പ്പു​സ​ത്യാ​ഗ്ര​ഹ​ത്തി​ലെ പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി 18 ന് ​രാ​വി​ലെ 10 മ​ണി​ക്ക് ഗാ​ന്ധി​മാ​ർ​ഗ്ഗ പ്ര​വ​ർ​ത്ത​ക​ർ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ഒ​ത്തു​ചേ​രും. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​യും (ആ​സാ​ദി കാ ​അ​മൃ​ത​വ​ർ​ഷ്) സ​ർ​വ്വോ​ദ​യ കേ​ന്ദ്ര​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ർ​വ്വോ​ദ​യ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പു​തു​ശ്ശേ​രി ശ്രീ​നി​വാ​സ​ൻ അ​റി​യി​ച്ചു.