വീ​ട്ട​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, March 6, 2021 10:09 PM IST
വ​ട​ക്ക​ഞ്ചേ​രി: വീ​ട്ട​മ്മ​യെ പ​ഞ്ചാ​യ​ത്ത് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ടാ​ഴി പു​ല്ല​ന്പാ​ടം പ​രേ​ത​നാ​യ കു​ഞ്ചു​മ​ണി​യു​ടെ ഭാ​ര്യ ദേ​വ​കി (79) യെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടു കൂ​ടി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​ലേ​ന്ന് രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ദേ​വ​കി​യെ രാ​വി​ലെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​രി​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ കി​ണ​റ്റി​ന​രി​കി​ൽ തോ​ർ​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യും മം​ഗ​ലം​ഡാം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ സം​സ്ക്ക​രി​ക്കും.

കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ ദേ​വ​കി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. അ​സു​ഖം കാ​ര​ണ​മു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ സ്വ​യം ജീ​വ​നൊ​ടു​ക്കി​യ​താ​വാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക്ക​ൾ: സു​രേ​ഷ്, ബു​വ​നേ​ഷ്, കോ​മ​ളം, ഉ​ഷ. മ​രു​മ​ക്ക​ൾ: സു​ഭ​ദ്ര, ഗി​രി​ജ, കേ​ശ​വ​ൻ, സു​ദ​ർ​ശ​ൻ.