ദേ​ശീ​യ പാ​ത​ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സം
Thursday, March 4, 2021 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ത​ട​സമാ​കു​ന്ന​താ​യി പ​രാ​തി. മേ​ൽ​പ്പാ​ത​ക​ളു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​യേ​റി മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു് പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.
വാ​ഹ​ന തി​ര​ക്കേ​റി​യ മം​ഗ​ല​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ ഏ​ത് സ​മ​യ​വും നി​ര​യാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്.​മം​ഗ​ല​ത്ത് പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ക​ട​ന്ന് പോ​കു​ന്ന​ത് ഈ ​സ​ർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ്.​
ക​ട​ക​ൾ​ക്കു മു​ന്നി​ൽ നി​ൽ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​ല​യി​ട​ത്താ​യി നി​ർ​ത്തി​യി​ടു​ക കൂ​ടി​യാ​കു​ന്പോ​ൾ വ​ഴി തെ​റ്റി സ്ഥ​ലം ക​ട​ന്നു പോ​യി വ​ട്ടം ക​റ​ങ്ങു​ന്ന ദു​ര​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​താ​യി വാ​ഹ​ന യാ​ത്രി​ക​ർ പ​റ​യു​ന്നു. ദി​ശാ​ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത​തും വ​ഴി​മാ​റി പോ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വാ​ഹ​ന തി​ര​ക്കി​ൽ മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​ണി​പ്പോ​ൾ.​റോ​ഡി​ന്‍റെ വീ​തി കു​റ​വും വ​ള​വു​ക​ളും റോ​ഡ് ത​ക​ർ​ച്ച കൂ​ടി​യാ​കു​ന്പോ​ൾ ഏ​റെ ദു​ർ​ഘ​ട​മാ​വു​ക​യാ​ണ് യാ​ത്ര. ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ൾ ചാ​ടി അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​തു​മൂ​ലം പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.​അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​കു​ന്നു​ണ്ട്.
മം​ഗ​ല​ത്തെ പാ​ലം പ​ണി പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ പ​ല​ത് വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡും സ​ർ​വീ​സ് റോ​ഡു​ക​ളും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.