കാ​ൽ നൂ​റ്റാ​ണ്ടി​ലെ സു​വ​ർ​ണ്ണ നി​മി​ഷ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
Monday, March 1, 2021 11:32 PM IST
പാ​ല​ക്കാ​ട്: ഇ.​കെ നാ​യ​നാ​ർ, കെ.​ക​രു​ണാ​ക​ര​ൻ, ക​വി​ക​ളാ​യ ഒ​എ​ൻ​വി, എ.​അ​യ്യ​പ്പ​ൻ ,ഡി.​വി​ന​യ​ച​ന്ദ്ര​ൻ, ന​ടി സു​കു​മാ​രി, വി.​ദ​ക്ഷി​ണാ​മൂ​ർ​ത്തി, കെ.​ആ​ർ മോ​ഹ​ന​ൻ, പി.​കെ നാ​യ​ർ, സോ​ളാ​ന​സ്, കിം ​കി ഡു​ക്, ന​ട​ൻ മു​ര​ളി, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, രാ​മ​ച​ന്ദ്ര​ബാ​ബു, പി.​വി ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി മ​രി​ച്ചി​ട്ടും മാ​യാ​തെ നി​ൽ​ക്കു​ന്ന പ്ര​മു​ഖ​രു​ടെ ഓ​ർ​മ്മ​ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഐ​എ​ഫ്എ​ഫ്കെ ര​ജ​ത ജൂ​ബി​ലി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ’മേ​ള @25’ ആ​രം​ഭി​ച്ചു.
1994ൽ ​കോ​ഴി​ക്കോ​ട്ട് മേ​ള ആ​രം​ഭി​ച്ച​തു മു​ത​ൽ 2019 വ​രെ​യു​ള്ള 300 ചി​ത്ര​ങ്ങ​ളാ​ണ് ഐ​എ​ഫ്എ​ഫ്കെ​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ചി​ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ക്കാ​ദ​മി​യു​ടെ ശേ​ഖ​ര​ത്തി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മേ പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ഫോ​ട്ടോ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​നാ പോ​ൾ, ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം സ​ജി​താ മ​ഠ​ത്തി​ൽ, ജോ​ജി ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഫോ​ട്ടോ​ക​ൾ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.