സ്വ​ത്ത് ത​ർ​ക്കം : സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ഒളിവിൽ
Monday, March 1, 2021 11:32 PM IST
ഒ​റ്റ​പ്പാ​ലം: സ്വ​ത്ത് ത​ർ​ക്കത്തെ തുടർന്ന് സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് പ്ര​തി ഒ​ളി​വി​ൽ പോ​യി. ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ ആ​ലി​ക്ക​ൽ വീ​ട്ടി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​നാ​ണ് (59) കു​ത്തേ​റ്റ​ത്.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​നാ​യ ല​ക്കി​ടി മം​ഗ​ലം മാ​ണി​യം​കാ​ട് വീ​ട്ടി​ൽ ര​വീ​ന്ദ്ര​നാ​ണ് (60) ഇ​ന്ന​ലെ രാ​വി​ലെ 8 മ​ണി​യോ​ടു​കൂ​ടി മം​ഗ​ലം ദേ​വി​വി​ലാ​സം സ്കൂ​ളി​നു സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ വെ​ച്ച് ശ​ങ്ക​ര​നാ​രാ​യ​ണ​നെ ക​ത്തി​കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​യി. പ​രി​സ​ര​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് ശ​ങ്ക​ര​നാ​രാ​യ​ണ​നെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ടും​ബ​ത്തി​ലെ സ്വ​ത്തു​ത​ർ​ക്കം ആ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി ഇ​വ​ർ ത​മ്മി​ൽ സ്വ​ത്തു​ത​ർ​ക്കം കോ​ട​തി​യി​ലാ​യി​രു​ന്നു.
ഇ​തി​നു​ശേ​ഷം ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി വ​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ക​ത്തി​ക്കു​ത്ത് ഉ​ണ്ടാ​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക്ക് വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.