മരത്തിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി
Saturday, February 27, 2021 11:47 PM IST
ചി​റ്റൂ​ർ: പു​തു​ന​ഗ​ര​ത്ത് മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി താ​ഴെ​യി​റ​ക്കാ​ൻ ക​ഴി​യാ​തെ അ​പ​ക​ടാ​വ​സ്ഥ​യി​ല​ക​പ്പെ​ട്ട പൂ​ച്ച​യെ ചി​റ്റൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സേ​നയെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. കു​ള​ത്തു​മേ​ട്ടി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന മ​ര​ത്തി​ലാ​ണ് പൂ​ച്ച അ​ബ​ദ്ധ​ത്തി​ൽ കയ​റി​യത്. മൂ​ന്ന് ദി​വ​സ​മാ​യി പൂ​ച്ച മ​ര​ത്തി​ൽ ശ​ബ്ദി​ക്കു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ വി​വ​രം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ചു.തു​ട​ർ​ന്ന സ്ഥ​ലത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ മ​ര​ത്തിന​ടി​യി​ലൂ​ടെ പോ​വു​ന്ന വൈ​ദ്യു​തി ലൈ​ൻ കെഎ​സ്ഇബി ജീ​വ​ന​ക്കാ​ർ മു​ഖാ​ന്ത​രം വൈ​ദ്യു​തി പ്ര​വാ​ഹം നി​ർ​ത്ത​ലാ​ക്കി. പി​ന്നി​ട് മ​ര​ക്കൊ​ന്പി​ൽ വെ​ള്ളം ചീ​റ്റി പൂ​ച്ചയെ ​താ​ഴെ ചാ​ടി​ച്ച് വ​ല​യി​ൽ പി​ടി​കൂ​ടി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.