കി​ഴ​ക്കേ ഒ​റ്റ​പ്പാ​ലം കാത്തിരിക്കുന്നു പുതിയ പാലം ഭരണാനുമതിക്ക്
Tuesday, January 26, 2021 12:09 AM IST
ഒ​റ്റ​പ്പാ​ലം: കി​ഴ​ക്കെ ഒ​റ്റ​പ്പാ​ല​ത്ത് തോ​ടി​ന് കു​റു​കെ പു​തി​യ പാ​ല​ത്തി​ന് ഇ​നി​യും ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചി​ല്ല. അ​നു​മ​തി​ക​ൾ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സ്ഥ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി പ​റ​യു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഉ​ണ്ടാ​യ ത​ട​സ്‌​സ​ങ്ങ​ളാ​ണ് പ്ര​തി​കൂ​ല​മാ​യ​ത​ന്നാ​ണ് ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. അ​നു​മ​തി​ക​ൾ ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഏ​ഴു പ​തി​റ്റാ​ണ്ടോ​ളം കാ​ല​പ്പ​ഴ​ക്ക​വും പാ​ത​ക്കൊ​ത്ത വീ​തി ഇ​ല്ലാ​യ്മ​യും കി​ഴ​ക്കേ പാ​ല​ത്തി​ന്‍റെ സു​പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളാ​ണ്. പു​തി​യ പാ​ലം പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച് ആ​റു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി ഇ​പ്പോ​ഴും സ​ർ​ക്കാ​ർ അ​നു​മ​തി​യു​ടെ ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ലോ​ക​ബാ​ങ്ക് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പാ​ത​യു​ടെ വീ​തി കൂ​ട്ടി​യ കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ട് ഫ​ണ്ട് വേ​ണ്ട​ത്ര ഉ​ണ്ടാ​യി​ട്ടും പാ​ത​യി​ലെ പാ​ല​ങ്ങ​ളെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി​ല്ല. ഇ​തി​ൻ​റെ ഫ​ല​മാ​യാ​ണ് പാ​ല​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​ങ്ങ​നെ കി​ട​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് കി​ഴ​ക്കേ തോ​ടി​നും ക​ണ്ണി​യം​പു​റം തോ​ടി​നും കു​റു​കെ യാ​യി പു​തി​യ പാ​ല​ങ്ങ​ൾ പ​ണി​യാ​ൻ പ​ദ്ധ​തി ഉ​ണ്ടാ​യ​ത്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ​ദ്ധ​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി. നി​ല​വി​ലു​ള്ള പാ​ല​ങ്ങ​ൾ​ക്കു സ​മാ​ന്ത​ര​മാ​യി തെ​ക്കു​ഭാ​ഗ​ത്ത് പു​തി​യ പാ​ലം നി​ർ​മ്മി​ക്കാ​ൻ ആ​യി​രു​ന്നു പ​ദ്ധ​തി. ക​ണ്ണി​യം​പു​റ​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം തു​ട​ങ്ങി​യ പാ​ലം നി​ർ​മാ​ണം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കി​ഴ​ക്കേ പാ​ല​ത്തി​ൻ​റെ കാ​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും, പ​ദ്ധ​തി വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ഷ്ക​രി​ച്ച ഡി​സൈ​ൻ പ്ര​കാ​രം 27 മീ​റ്റ​ർ നീ​ള​വും, ന​ട​പ്പാ​ത​ക​ളും കൈ​വ​രി​ക​ളും ഉ​ൾ​പ്പെ​ടെ 11.5 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ല​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ന് ചെ​ല​വ് വ​രു​ന്ന​ത് ഏ​ക​ദേ​ശം 420 ല​ക്ഷം രൂ​പ​യോ​ള​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും കാ​ത്തു കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന കാ​ര്യം ക​ണ്ട​റി​യ​ണം.

കി​ഴ​ക്കേ പാ​ല​ത്തി​ന്‍റെ നീ​തി കു​റ​വു​മൂ​ലം ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. ഒ​രേ​സ​മ​യം എ​തി​ർ​ദി​ശ​ക​ളി​ൽ നി​ന്നാ​യി ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ ക​യ​റി​യാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.

കു​രു​ക്ക് ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലേ​ക്കും പാ​ല​ക്കാ​ട് പാ​ത​യി​ലേ​ക്ക് വ​രെ​യും നീ​ണ്ടു പോ​കു​ന്ന സ്ഥി​തി​യാ​ണ്. പാ​ല​ത്തി​ന് ഇ​പ്പോ​ൾ മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​ണ്. ഇ​പ്പോ​ഴു​ള്ള പാ​ലം വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ന്പോ​ൾ കു​ലു​ങ്ങാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. 70 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട് നി​ല​വി​ലു​ള്ള കി​ഴ​ക്കേ പാ​ല​ത്തി​ന്.

കി​ഴ​ക്കേ തോ​ടി​ൽ ഇ​പ്പോ​ഴു​ള്ള പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ച്ചാ​ൽ മാ​ത്ര​മേ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.