കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്ക് തെ​ളി​വാ​യി ര​ണ്ട് ദി​ശാ സൂ​ചി​ക​ക​ൾ
Saturday, January 23, 2021 12:08 AM IST
നെന്മാ​റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു വി​ഭാ​ഗ​ത്തി​ന്‍റെ ബോ​ർ​ഡി​നെ മ​റ​ച്ചു​കൊ​ണ്ട് അ​തേ സ്ഥ​ല​ത്തു ത​ന്നെ റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യു​ടെ വ​ക മ​റ്റൊ​രു ദി​ശാ​സൂ​ചി​ക ബോ​ർ​ഡ്. ര​ണ്ടു ബോ​ർ​ഡു​ക​ളും വ​ന്ന​തോ​ടെ വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.
ക​രി​ന്പാ​റ പേ​ഴും​പാ​റ റോ​ഡ് നെന്മാറ നെ​ല്ലി​യാ​ന്പ​തി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു വി​ഭാ​ഗം സ്ഥാ​പി​ച്ച ബോ​ർ​ഡി​ന് തൊ​ട്ടു​മു​ന്നി​ലാ​യി കേ​ര​ള റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യു​ടെ ദി​ശാ​സൂ​ചി​ക ബോ​ർ​ഡ് ആ​ദ്യ ബോ​ർ​ഡി​നെ മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ നെന്മാറ​യും നെ​ല്ലി​യാ​ന്പ​തി​യും മാ​ത്ര​മേ കാ​ണി​ച്ചി​ട്ടു​ള്ളു. എ​ന്നാ​ൽ റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യു​ടെ ബോ​ർ​ഡി​ൽ നെന്മാ​റ നെ​ല്ലി​യാ​ന്പ​തി എ​ന്നി​വ കൂ​ടാ​തെ പോ​ത്തു​ണ്ടി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​രു ബോ​ർ​ഡു​ക​ളി​ലും ബോ​ർ​ഡ് സ്ഥാ​പി​ച്ച ജം​ഗ്ഷ​ൻ സ്ഥ​ല​ത്തി​ന്‍റെ പേ​ര് ഏ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ഇ​രു ബോ​ർ​ഡി​ലും പ്ര​സ്തു​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​ര​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​ദ്യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യു​ടെ വ​ക ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്പോ​ൾ തൊ​ട്ടു​മു​ന്നി​ലു​ള്ള ബോ​ർ​ഡ് മ​റ​യാ​തെ നോ​ക്കാ​നോ അ​ല്പം അ​ക​ലെ മാ​റ്റി സ്ഥാ​പി​ക്കാ​നോ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​വ​രോ ബോ​ർ​ഡ് സ്ഥാ​പി​ച്ച ക​രാ​റു​കാ​രോ അ​തു​വ​ഴി പോ​കു​ന്ന അ​ധി​കാ​രി​ക​ളോ ശ്ര​ദ്ധി​ക്കാ​ത്ത​തി​നാ​ൽ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​ബോ​ർ​ഡു​കൾ മാറുകയാണ്.