ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ ഉ​ഷാ​ർ: പരിശോധന കർശനമാക്കി
Friday, January 22, 2021 12:12 AM IST
ഷൊ​ർ​ണൂ​ർ: ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ ഉ​ഷാ​ർ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​ണി തു​ട​ങ്ങി.
വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ളിം​ഗ് ഫി​ലി​മു​ക​ളും, അ​ല​ങ്കാ​ര പ​ണി​ക​ളും എ​ഴു​ത്തു​കു​ത്തു​ക​ളും ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒറ്റപ്പാലം മേഖലയിൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പാ​ല​ക്കാ​ട്-കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഭീ​മ​മാ​യ തു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ചു​മ​ത്തി വ​രു​ന്ന​ത്.
ഇ​തി​ന​കം 120 ഓ​ളം പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത കൂ​ളിം​ഗ് പേ​പ്പ​റു​ക​ളും ക​ർ​ട്ട​ണു​ക​ളും പി​ടി​കൂ​ടു​ന്ന​തി​നോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കു​ന്ന​തും പി​ടി​കൂ​ടു​ന്നു​ണ്ട്. പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും 1250 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ് ഈ​ടാ​ക്കി വ​രു​ന്ന​ത്. പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി കൂ​ളിം​ഗ് പേ​പ്പ​ർ നീ​ക്കം ചെ​യ്തു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ന്പോ​ൾ മാ​ത്രം പ​ണം അ​യ​ച്ചാ​ൽ മ​തി എ​ന്ന ഇ​ള​വ് മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ക്കു​ന്ന​ത്.
പി​ഴ അ​ട​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ന്നു​ണ്ട്. ര​ണ്ടാം ത​വ​ണ​യും ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ മു​ത​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​വ​ർ ക്കെ​തി​രെ ന​ന്പ​രു​ക​ൾ പ​രി​ശോ​ധി​ച്ച് നോ​ട്ടീ​സ് അ​യ​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പേ​പ്പ​റു​ക​ൾ ഒ​ട്ടി​ക്കു​ന്ന​തും പേ​രു​ക​ൾ എ​ഴു​തി​ച്ചേ​ർ​ക്കു​ന്ന​തും പി​ടി​കൂ​ടു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​യും പി​ഴ ഈ​ടാ​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും വി​വി​ധ​ത​രം സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കു​ന്ന​തും പി​ടി​കൂ​ടു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രും ത​മ്മി​ൽ കൊ​ന്പു​കോ​ർ​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.
ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സപ്പെ​ടു​ത്തി എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചാ​ർ​ജ് ചെ​യ്തു കേ​സെ​ടു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​തോ​ടു കൂ​ടി​യാ​ണ് പ​ല​രും വാ​ക്ക് ത​ർ​ക്ക​ങ്ങ​ളി​ൽ നി​ന്നും പിന്മാറു​ന്ന​ത്.
കു​ള​പ്പു​ള്ളി, വാ​ണി​യം​കു​ളം, ഒ​റ്റ​പ്പാ​ലം, ല​ക്കി​ടി, പ​ത്തി​രി​പ്പാ​ല, പ​റ​ളി, എ​ട​ത്ത​റ മേ​ഖ​ല​ക​ളി​ൽ ആ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി 1.16 ല​ക്ഷ​ത്തി​ന് പു​റ​ത്തു തു​ക ഇ​ത്ത​ര​ത്തി​ൽ പി​ഴ ഈ​ടാ​ക്കി​ക്ക​ഴി​ഞ്ഞു.