വ​ട​ക്ക​ഞ്ചേ​രി പ​നം​ങ്കു​റ്റി​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Friday, January 22, 2021 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര മേ​ഖ​ല​യാ​യ പ​നം​ങ്കു​റ്റി​യി​ൽ ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ന​യി​റ​ങ്ങി വീ​ണ്ടും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ചെ​റു​നി​ലം ജോ​ണി, വ​രി​ക്ക​മാ​ക്ക​ൽ ബേ​ബി, വ​ലി​യ​പ​റ​ന്പി​ൽ ബി​ജു തു​ട​ങ്ങി​യ​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലെ വി​ള​ക​ൾ​ക്കാ​ണ് വ​ലി​യ തോ​തി​ൽ നാ​ശ​മു​ണ്ടാ​യ​ത്. തെ​ങ്ങ്, വാ​ഴ, റ​ബ​ർ, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ വി​ള​ക​ൾ ഒ​ടി​ച്ചു ക​ള​ഞ്ഞും ക​ട​പു​ഴ​ക്കി​യു​മാ​ണ് ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ജ​ല​സേ​ച​ന പൈ​പ്പു​ക​ളും വ​ലി​യ ഡ്ര​മ്മു​ക​ളും ച​വി​ട്ടി ത​ക​ർ​ത്തു.
പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ തോ​ട്ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​റു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​നാ​തി​ർ​ത്തി​യി​ൽ അ​ട്ട​പ്പാ​ടി മോ​ഡ​ൽ ഫെ​ൻ​സിം​ഗി​നാ​യി പാ​ന​ലു​ക​ളും ക​ന്പി​യും ബാ​റ്റ​റി​യു​മൊ​ക്കെ സ്ഥ​ല​ത്ത് ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മൂ​ന്ന് മാ​സ​മാ​യി ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. താ​ഴെ പോ​സ്റ്റ് നാ​ട്ടി ക​ന്പി വ​ലി​ച്ചു​ള്ള ഫെ​ൻ​സിം​ഗ് ആ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് വ​നാ​തി​ർ​ത്തി​യി​ലു​ള്ള വ​ലി​യ മ​ര​ങ്ങ​ൾ​ക്ക് മു​ക​ളി​ലൂ​ടെ ലൈ​ൻ വ​ലി​ക്കു​ന്ന അ​ട്ട​പ്പാ​ടി മോ​ഡ​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. എ​ട്ട​ടി ഉ​യ​ര​ത്തി​ലൂ​ടെ ക​ന്പി​വ​ലി​ച്ച് അ​തി​ൽ നി​ന്നും താ​ഴേ​ക്ക് ചെ​റു ക​ന്പി​ക​ൾ തൂ​ക്കി​യി​ടു​ന്ന രീ​തി​യാ​ണി​ത്.
അ​ട്ട​പ്പാ​ടി പ്ര​ദേ​ശ​ത്ത് ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പ് കി​ഴ​ക്ക​ഞ്ചേ​രി മ​ല​യോ​ര​ത്തും ഈ ​രീ​തി​യി​ലു​ള്ള ഫെ​ൻ​സിം​ഗ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ വൈ​കി​യാ​ൽ തോ​ട്ട​ത്തി​ലെ വി​ള​ക​ളെ​ല്ലാം ആ​ന​യി​റ​ങ്ങി ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​രെ​ല്ലാം.