ക​ർ​ഷ​ക ട്രാ​ക്ട​ർ ജാ​ഥ​യ്ക്ക് ജി​ല്ല​യി​ൽ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം
Friday, January 22, 2021 12:10 AM IST
പാ​ല​ക്കാ​ട്: അ​ന്നം ന​ൽ​കു​ന്ന ക​ർ​ഷ​ക​രെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച ക​ർ​ഷ​ക ട്രാ​ക്ട​ർ യാ​ത്ര പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി തൃ​ശൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചു.

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യും, ജി​ല്ലാ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യും സം​യു​ക്ത​മാ​യി അ​ഡ്വ. ബി​നോ​യ് തോ​മ​സ് ന​യി​ക്കു​ന്ന ജാ​ഥ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ണ്ണാ​ർ​ക്കാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും, എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ ആ​ർ​കെഎംഎ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഹ​രി​ദാ​സ് ക​ല്ല​ടി​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും, പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​ന്‍റെ മു​ന്നി​ൽ മു​ത​ലാം​തോ​ട് മ​ണി​യു​ടേ​യും വി​ള​യോ​ടി വേ​ണു​ഗോ​പാ​ലി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലും കു​ഴ​ൽ മ​ന്ദ​ത്ത് സ​ജീ​ഷ് കു​ത്ത​നൂ​ർ, ഹി​മേ​ഷ്, വ​ട​ക്കഞ്ചേ​രി​യി​ൽ മ​ണി​ക​ണ്ഠ​ൻ, ജ​യ്സ​ൻ, ശി​വ​രാ​മ​കൃ​ഷ്ണ​ൻ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ലും ജാ​ഥ​ക്ക് ആ​വേ​ശ്വോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ, ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ൻ എ​ൻ. ജെ ​ചാ​ക്കോ, ജാ​ഥാം​ഗ​ങ്ങ​ളാ​യ ജോ​യി നി​ല​ന്പൂ​ർ, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, ജോ​യി മ​ല​മേ​ൽ, കെ. ​അ​ബ്ദു​ള്ള, റ​യ്മ​ണ്ട് ആ​ന്‍റ​ണി, അ​റു​മു​ഖം, അ​ന്പ​ല​ക്കാ​ട് വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കി​യും കു​രു​മു​ള​ക് മാ​ല ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന മാ​ല​ക​ൾ ന​ൽ​കി​യും ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ജാ​ഥ​യ്ക്ക് ന​ൽ​കി​യ​ത്.

ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ച്ച് ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നും മു​ൻ​പോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ർ​ഷ​ക ട്രാ​ക്ട​ർ ജാ​ഥ​യ്ക്ക് പാ​ല​ക്കാ​ട് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ മു​ത​ലാം​തോ​ട് മ​ണി പ​റ​ഞ്ഞു. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ അ​ഡ്വ.​ബി​നോ​യ് തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.