കാരുണ്യപ്രവൃത്തിയുമായി രാ​മ​നാ​ഥ​പു​രം ക​ത്തീ​ഡ്ര​ൽപ​ള്ളി​ തി​രു​നാ​ൾ ആഘോഷം
Thursday, January 14, 2021 11:59 PM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തി​രു​നാ​ൾ ആ​ഘോ​ഷം ന​ട​ത്തി.
സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ല​ളി​ത​മാ​യ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളോ​ടെ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച​ത്.
പ​ത്ത് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് പ​ത്തു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന​നി​ർ​മ്മാ​ണ സ​ഹാ​യ​വും ന​ല്കി​യ​ത് തി​രു​നാ​ളി​ന്‍റെ ആ​ത്മീ​യ​ത​യ്ക്ക് മാ​റ്റു​കൂ​ട്ടി.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് നേ​തൃ​ത്വം ന​ല്കി. വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്തൂ​ർ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഷി​ന്‍റോ തോ​ന്പി​യി​ൽ, ഫാ.​ജോ​യ്സ് റാ​ത്ത​പ്പി​ള്ളി, കൈ​ക്കാ​രന്മാരാ​യ ഡോ. ​കു​ര്യ​ച്ച​ൻ കാ​ട്ടൂ​ക്കാ​ര​ൻ, ഫ്രാ​ൻ​സി​സ് ചാ​ല​ക്ക​ൻ, ജോ​ണ്‍​സ​ണ്‍ ചി​റ്റി​ല​പ്പി​ള്ളി, കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര​ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജെ​യ്സ​ൻ പു​ത്തൂ​ർ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ബി​ഷ​പ്പി​ന് ബാ​ങ്ക് ചെ​ക്കു​ക​ൾ കൈ​മാ​റി. സ​ഹാ​യ​ത്തി​ന​ർ​ഹ​രാ​യ കു​ടും​ബ​ത്തി​ന് ബി​ഷ​പ് ചെ​ക്കു​ക​ൾ കൈ​മാ​റി. രൂ​പ​ത​യു​ടെ പ​ത്താം വ​ർ​ഷ​ത്തി​ൽ ചെ​യ്യു​ന്ന കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് കൈ​കോ​ർ​ത്ത എ​ല്ലാ​വ​രേ​യും ബി​ഷ​പ് അ​നു​മോ​ദി​ച്ചു.