പെ​രു​വ​ല്ലി​പ്പാ​ടത്തു ക​നാ​ൽ ആ​ഴം​കൂ​ട്ടുന്നു
Friday, May 22, 2020 1:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു പ്ര​ള​യം മൂ​ലം ഏ​റെ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ച്ച ന​ഗ​ര​സ​ഭ 26-ാം വാ​ർ​ഡി​ലെ പെ​രു​വ​ല്ലി​പ്പാ​ടം പ്ര​ദേ​ശ​ത്ത് അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്പു വെ​ള്ള​ക്കെ​ട്ടു ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പെ​രു​വ​ല്ലി​പാ​ടം ക​നാ​ൽ ആ​ഴംകൂ​ട്ടി വൃ​ത്തി​യാ​ക്ക​ൽ ആ​രം​ഭി​ച്ചു.

താ​ണി​ശേ​രി മു​ത​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഈ ​ക​നാ​ലി​ലൂ​ടെ​യാ​ണു ഷ​ണ്‍​മു​ഖം ക​നാ​ലി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഏ​റെ നാ​ളു​ക​ളാ​യി കാ​ടു​പി​ടി​ച്ചു മൂ​ടി കി​ട​ന്നി​രു​ന്ന ഈ ​ക​നാ​ലി​ലൂ​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.