തൃ​ശൂ​രി​ൽ 22 ക​ട​ക​ൾ​ക്കെതി​രെ കേ​സ്
Saturday, March 28, 2020 12:06 AM IST
തൃ​ശൂ​ർ: ജി​ല്ലാ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് സ്പെ​ഷൽ സ്ക്വാ​ഡ് 22 കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു. കോ​വി​ഡുമാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. മാ​സ്കിന് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ന് 11 കേ​സും കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ന് ഏ​ഴു കേ​സു​ക​ളും സാ​നി​റ്റൈ​സ​റി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ന് നാ​ലു കേ​സു​ക​ളു​മാ​ണ് ഇ​തു​വ​രെ ചാ​ർ​ജ് ചെ​യ്ത​ത്. ഈ ​കേ​സു​ക​ളി​ൽ പി​ഴ​യാ​യി ഇ​തു​വ​രെ 90,000 രൂ​പ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.
വ​രും ദി​വ​സ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​കുമെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ കെ.​സി. ചാ​ന്ദി​നി അ​റി​യി​ച്ചു.