വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
Wednesday, March 25, 2020 11:29 PM IST
വ​ട​ക്കാ​ഞ്ചേ​രി: പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി മു​ത​ലാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സ​പ്ളൈ ഓ​ഫീ​സും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു. ര​ണ്ട് ആ​ഴ്ച​ത്തേ​ക്കു​ള്ള സ്റ്റോ​ക്ക് ക​ട​ക​ളി​ൽ ഉ​ണ്ട്. ഭ​ക്ഷ്യ ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി പ​രി​ഭ്രാ​ന്ത​രാ​യി ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി ക​ട​ക​ളി​ലേ​ക്ക് എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ​പ്ളൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ച് ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​ന് ത​യാ​റാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.
ന​ഗ​രാ​തി​ർ​ത്തി​യി​ൽ ഹോം ​ഡെ​ലി​വ​റി ന​ട​ത്താ​ൻ ത​യാ​റാ​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ

മാ​ണീ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓട്ടു​പാ​റ. 90 72 393639,
പ​ട്ടാ​ന്പി സ്റ്റോ​ർ​സ് ഓ​ട്ടു​പാ​റ.
86 06 06 88 06,
ബി​സ്മി​ല്ലാ​ഹ് ട്രേ​ഡ്ഴ്സ്ഴ്സ്
ഓ​ട്ടു​പാ​റ 9847599739
പ്ര​ഭാ​ക​ർ സ്റ്റേ​ർ​സ് ഓ​ട്ടു​പാ​റ
94 96 34 66 22,
മാ​ണീ​സ് ഡി​പ്പാ​ർ​ട്ട് മെ​ന്‍റ് സ്റ്റോ​ർ വ​ട​ക്കാ​ഞ്ചേ​രി 9809411750,
ആ​ര്യാ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് വ​ട​ക്കാ​ഞ്ചേ​രി: 97 44 71 16 53.