പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് നി​റ​വി​ന്‍റെ നെറു​ക​യി​ൽ
Friday, January 24, 2020 12:52 AM IST
പഴയന്നൂര്‌: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി.
ന​വ​കേ​ര​ള മി​ഷ​നി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഹ​രി​ത​കേ​ര​ള മി​ഷ​നി​ൽ നി​ന്നാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ന​ക​ക്കു​ന്ന് സൂ​ര്യ​കാ​ന്തി​യി​ൽ ന​ട​ന്ന ശു​ചി​ത്വ​സം​ഗ​മ​ത്തി​ൽവ​ച്ചാ​ണ് അ​വാ​ർ​ഡ് ദാ​നം ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റ് വി. ​ത​ങ്ക​മ്മ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.
മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​ർ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​കെ.​ ഷൈ​ല​ജ ടീ​ച്ച​ർ, വി.​കെ. ​പ്ര​ശാ​ന്ത് എം​എ​ൽ​എ, ടി.​എ​ൻ.​ സീ​മ, ചെ​റി​യാ​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.