പാലാഴി പ​ള്ളിയിലെ ഉൗ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, November 8, 2019 1:07 AM IST
പു​തു​ക്കാ​ട്: പാ​ലാ​ഴി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ ഉൗ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. പ​ത്തി​നാ​ണ് ഉൗ​ട്ടു​തി​രു​നാ​ൾ. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​റോ​യ് വേള​ക്കൊ​ന്പിൽ അ​റി​യി​ച്ചു.

എ​ൽ​ഡി​സി സൗ​ജ​ന്യ കോ​ച്ചിം​ഗ്

തൃ​ശൂ​ർ: ശ്രീ ​സ​ത്യ​സാ​യിസേ​വാ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യി എ​ഡ്യൂ​ക്കേ​ഷ​ൻ ഫോ​ർ കോം​പ​റ്റീ​റ്റീ​വ് എ​ക്സാ​മി​നേ​ഷ​ൻ അ​ടു​ത്തവ​ർ​ഷം ന​ട​ത്തു​ന്ന കേ​ര​ള സ​ർ​ക്കാ​ർ സ​ർ​വീ​സി​ലേ​ക്കു​ള്ള ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്കു സൗ​ജ​ന്യ കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ നടത്തും. ക്ലാ​സു​ക​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9446786631.