വ്യാ​ജ ഐപിഎ​സ് ഓ​ഫീ​സ​ർ: ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത് 2013ൽ
Friday, November 8, 2019 1:07 AM IST
ഗു​രു​വാ​യൂ​ർ: വ്യാ​ജ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ വി​പി​ൻ കാ​ർ​ത്തി​ക് ത​ട്ടി​പ്പു തു​ട​ങ്ങി​യ​ത് 2013ൽ.
​സി​സ്റ്റം മാ​നേ​ജ​ർ ആ​ണ് എ​ന്ന​പേ​രി​ലാ​യി​രു​ന്നു ആ​ദ്യ ത​ട്ടി​പ്പു​ക​ൾ.​നാ​ദാ​പു​ര​ത്തു നി​ന്ന് അ​ഞ്ചു കാ​റു​ക​ളാ​ണ് വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്ന് എ​ടു​ത്ത​ത്.​വി​പി​ൻ കാ​ർ​ത്തി​കി​ന് അ​മേ​രി​ക്ക​ക്കു​പോ​കാ​ൻ വി​സ​ക്കാ​യി 11 ല​ക്ഷം രൂ​പ കൊ​ടു​ത്ത​തി​ന്‍റെ ക​ടം വീ​ട്ടു​ന്ന​തി​നാ​യാ​ണ് ബാ​ങ്കു​ക​ളി​ൽ നി​ന്ന് ലോ​ണെ​ടു​ത്ത് ത​ട്ടി​പ്പു തു​ട​ങ്ങി​യ​ത്.​വി​സ​ക്കു ന​ൽ​കി​യ തു​ക ന​ഷ്ട​പ്പെ​ട്ട​തോ​ടെ ക​ടം​വീ​ട്ടാ​ൻ മ​ല​ബാ​ർ ദേ​വ​സ്വം ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഫീ​സി​ൽ പി​യൂ​ണ്‍ ആ​യി​രു​ന്ന അ​മ്മ ശ്യാ​മ​ള കെ​എ​സ്എ​ഫ ്ഇ​യിൽ നി​ന്ന് ലോ​ണെ​ടു​ക്കാ​ൻ സാ​ല​റി സ​ർടി​ഫി​ക്ക​റ്റി​ന് ശ്ര​മി​ച്ചു.
​നി​ര​വ​ധി സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യി​രു​ന്ന​തി​നാ​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ചു.​ ഇ​തോ​ടെ വ്യാ​ജ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.​ഈ​കേ​സി​ൽ ശ്യ​മ​ള​യു​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു.​ഇ​തോ​ടെ ജീ​വി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ത​ട്ടി​പ്പു തു​ട​ങ്ങു​ക​യാ​യി​രു​ന്നു.​വി​സ​യു​ടെ ക​ടം വീ​ട്ടാ​നു​ള്ള ബാ​ധ്യ​ത​യും വ​ന്നു.​ഇ​തോ​ടെ ബാ​ങ്കു​ക​ളി​ൽ നി​ന്ന് ലോ​ണ്‍ എ​ടു​ത്തു ത​ട്ടി​പ്പു തു​ട​ങ്ങി.​പി​ന്നീ​ട​ത് തു​ട​രു​ക​യാ​യി​രു​ന്നു.​ഇ​തി​നി​ട​യി​ൽ നാ​ദാ​പു​ര​ത്ത് ത​ട്ടി​പ്പു ന​ട​ത്തി​യ​തി​ന് മൂ​ന്നു​മാ​സ​വും കു​മ​ര​ക​ത്തു നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ഏ​ഴു​മാ​സ​വും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു.​
ത​ല​ശ്ശേ​രി​യി​ലു​ണ്ടാ​യി​രു​ന്ന വീ​ട് ജ​പ്തി ചെ​യ്ത​തി​ന്ശേ​ഷം ബാ​ങ്ക് ന​ൽ​കി​യ 55000 രൂ​പ​യു​മാ​യി 2017ലാ​ണ് ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്.​ഗു​രു​വാ​യൂ​രി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്ന് വ്യാ​ജ രേ​ഖ​ക​ൾ ന​ൽ​കി 12 കാ​റു​ക​ൾ ലോ​ണെ​ടു​ത്തു.​ര​ണ്ടു കാ​ർ ലോ​ണു​ക​ൾ തീ​ർ​ത്തു.​കാ​ൻ​സ​ർ രോ​ഗി​യാ​ണെ​ന്നും ചി​ക​ത്സി​ക്കാ​നു​മെ​ന്ന പേ​രി​ൽ ഐ.​ഒ.​ബി ബാ​ങ്ക് മാ​നേ​ജ​ർ സു​ധ​യു​ടെ 95പ​വ​നും 25ല​ക്ഷ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.​
എൻജിനി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് 68 ാംറാ​ങ്കു​കാ​ര​നാ​യ വി​പി​ൻ കാ​ർ​ത്തി​ക് എ​ൻ.​ഐ.​ടി​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ​ഠ​നം ന​ട​ത്തു​ക​യും,ഹാ​ജ​റി​ന്‍റെ കു​റ​വു​കാ​ര​ണം പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന​യ​തോ​ടെ​യാ​ണ് എ​ൻ.​ഐ.​ടി പ​ഠ​നം ഉ​പോ​ക്ഷി​ച്ച​ത്.​പി​ന്നീ​ട് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ന് ചേ​ർ​ന്ന് പ​ഠി​ച്ച​താ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞു.
നാ​ലു ബാ​ങ്കു​ക​ളി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യ​തി​ന് അ​മ്മ​യു​ടേ​യും മ​ക​ന്േ‍​റ​യും ടെ​ന്പി​ൾ പോ​ലീ​സ് നാ​ലു കേ​സു​ക​ളാ​ണെ​ടു​ത്തി​ട്ടു​ള്ള​ത്.​വി​പി​ൻ കാ​ര​ത്തി​കി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.