കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ ജന്മദി​ന സ​മ്മേ​ള​നം
Thursday, October 10, 2019 12:58 AM IST
തൃ​ശൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​പാ​ർ​ട്ടി​യു​ടെ 56-ാം ജന്മദി​നം പ​താ​ക​ദി​നമാ​യി ആ​ച​രി​ച്ചു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സ് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ജന്മദി​ന സ​മ്മേ​ള​നം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും മു​ൻ ഗ​വ. ചീ​ഫ് വി​പ്പു​മാ​യ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്ത് പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും പി.​ജെ. ജോ​സ​ഫും സി.​എ​ഫ്. തോ​മ​സും നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​ണ് കേ​ര​ള​ത്തി​ലെ ഏ​ക കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ന്ന് കാ​ലം തെ​ളി​യി​ക്കു​മെ​ന്ന് ഉ​ണ്ണി​യാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ർ​ട്ടി​യെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​ഞ്ഞ് തെ​റ്റു​തി​രു​ത്തി ജോ​സ് കെ. ​മാ​ണി പാ​ർ​ട്ടി​യി​ലേ​ക്കു തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ഉ​ണ്ണി​യാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റും പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി സി.​വി. കു​രി​യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നേ​താ​ക്ക​ളാ​യ ജോ​ണ്‍​സ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, തോ​മ​സ് ആ​ന്‍റ​ണി, സി.​ടി. പോ​ൾ, ഇ​ട്ട്യേ​ച്ച​ൻ ത​ര​ക​ൻ, തോ​മ​സ് ചി​റ​മ്മ​ൽ, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, അ​ഡ്വ. കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. പ​യ​സ് മാ​ത്യു, അ​ഡ്വ. ജെ​യിം​സ് തോ​ട്ടം, എ.​എ​ൽ. ആ​ന്‍റ​ണി, പ്ര​സാ​ദ് പു​ലി​ക്കോ​ട്ടി​ൽ, കെ.​കെ. വി​ദ്യാ​ധ​ര​ൻ, സ​ണ്ണി ചൊ​വ്വൂ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.