വ​ള്ളി​വ​ട്ടം സ്കൂ​ളി​ൽ ശാ​സ്ത്ര​രം​ഗം പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി
Thursday, October 10, 2019 12:56 AM IST
വ​ള്ളി​വ​ട്ടം: ശാ​സ്ത്ര​രം​ഗം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ഗോ​ള കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി കു​ട്ടി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വ​ള്ളി​വ​ട്ടം ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി. പ്ര​ധാ​ന​ധ്യാ​പി​ക കെ.​ആ​ർ. സം​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഘ ദാ​സ്, എം.​കെ. അ​നി​ത, ടി.​വി. ജോ​ഷി, പി.​ജി. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം ത​രം​തി​രി​ച്ച് ഇ​ടാ​നാ​യി പ്ര​ത്യേ​കം പെ​ട്ടി​ക​ൾ ത​യാ​റാ​ക്കി സ്ഥാ​പി​ച്ചു.