ക​റു​ക​മാ​ട് മു​ല്ല​പ്പു​ഴ​യി​ൽ ജ​ലോ​ത്സ​വം 13 ന്
Wednesday, September 11, 2019 1:03 AM IST
ചാ​വ​ക്കാ​ട്: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​റു​ക​മാ​ട് ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ ഡോ. ​അ​ബ്ദു​ൽ​ക​ലാം റോ​ളിം​ഗ് ട്രോ​ഫി ജ​ലോ​ത്സ​വം 13നു ​ക​റു​ക​മാ​ട് മു​ല്ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​വി. ഫാ​യി​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് മൂ​ന്നി​ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി ചു​രു​ള​ൻ വ​ള്ള​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ജ​ലോ​ത്സ​വ​ത്തി​ൽ ജി​ല്ലാ ബോ​ട്ട് റൈ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ടി​വ​ള്ള​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 10 ഓ​ടി​വ​ള്ള​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രാ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി. ലു​ഖ്മാ​ൻ, എ. ​അ​ബ്ദു​ൽ റ​ഹീം, മ​റ്റു അം​ഗ​ങ്ങ​ളാ​യ കെ.​വി. മ​നാ​ഫ്, എ​ൻ.​സി. സ​ലീം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.