ക​ട​പ്പു​റം തൊ​ട്ടാ​പ്പ് മേ​ഖ​ല​യി​ൽ റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ
Thursday, August 15, 2019 12:36 AM IST
ചേ​റ്റു​വ: അ​ഞ്ചു ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി പെ​യ്ത​മ​ഴ​യെ തു​ട​ർ​ന്ന് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ 14,15,16 വാ​ർ​ഡു​ക​ളി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ പ​റ്റാ​തെ വെ​ള്ളം ഇ​പ്പോ​ഴും വീ​ടു​ക​ളി​ലും, റോ​ഡു​ക​ളി​ലും, ക​ട​ക​ളി​ലും ശ​ക്തി​യാ​യ വെ​ള്ള​കെ​ട്ടു ഒ​ഴി​ച്ചു​വി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​നാ​സ്ഥ കാ​ട്ടി​യ​തി​ന് തു​ട​ർ​ന്നു വ​ഞ്ചി​ക​ളി​ലും മ​റ്റു​മാ​ണ് ക​ട​ക​ളി​ലേ​ക്ക് ചി​ല വീ​ട്ടു​കാ​ർ പോ​കു​ന്ന​ത്.
വീ​ടു​ക​ൾ​ക്ക് ചു​റ്റും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത്തി​നു തു​ട​ർ​ന്ന് ക​ക്കൂ​സ് നി​റ​ഞ്ഞു​ക​വി​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ട്. ഇ​ത്ര​യും ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​സ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യോ ശാ​ശ്വ​ത​ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടി​ല്ല എ​ന്ന് തൊ​ട്ടാ​പ്പ് നി​വാ​സി​ക​ൾ പ​റ​ഞ്ഞു.
അ​ഞ്ച​ങ്ങാ​ടി സെ​ന്‍റ​റി​ലെ ഹോ​ട്ട​ൽ ല​ക്കി​സ്റ്റാ​ർ മ​റ്റ് ഹോ​ട്ട​ലു​ക​ളും മ​റ്റും വെ​ള്ള​കെ​ട്ടു മൂ​ലം തു​റ​ക്കാ​ത്ത​തി​നാ​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ദു​രി​ത​ത്തി​ലാ​യി. ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ലെ ഗ​വ​ൺമെന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെ മു​ൻ​പി​ൽ വെ​ള്ള​ക്കെ​ട്ട് അ​തി​രൂ​ക്ഷ​മാ​ണ്.