പ്ര​തി​ക​ൾ​ക്ക് പോ​ലീ​സ് സു​ഖ​വാ​സം ഒ​രു​ക്കു​ന്നു: കെ.​സി.​ വേ​ണു​ഗോ​പാ​ൽ
Thursday, August 15, 2019 12:36 AM IST
ചാ​വ​ക്കാ​ട്: എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.
പു​ന്ന​യി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ന്ന നൗ​ഷാ​ദി​ന്‍റെ കുു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​ക​ൾ​ക്ക് സു​ഖ​വാ​സം ഒ​രു​ക്കു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​തെ​ന്ന് പ​റ​ഞ്ഞ വേ​ണു​ഗോ​പാ​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
എ​ഐ​സി​സി​യും കെ​പി​സി​സി​യും നൗ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ഉ​ണ്ടാ​കും. ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​യ​തീ​ന്ദ്ര​ദാ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.