ഏ​നാ​മാ​വ് റെ​ഗു​ലേ​റ്റ​റി​നു മു​ന്നി​ലെ താത്കാലിക റിംഗ്ബണ്ട് പൊളിച്ചുമാറ്റാനായില്ല
Thursday, August 15, 2019 12:36 AM IST
ഏ​നാ​മാ​വ്: റെ​ഗു​ലേ​റ്റ​റി​ന് മു​ന്നി​ലെ ബാ​ക്കി​യു​ള്ള താത്കാലിക റിംഗ് ബണ്ട് പൊ​ളി​ച്ചു​മാ​റ്റി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ദ്രു​ത​ഗ​തി​യി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇന്നലെ ന​ട​ന്നി​ല്ല.
കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ കു​മാ​റി​ന്‍റെ​യും മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽ​എയു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹ​ക​ര​ണ ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റി​ംഗ് ബ​ണ്ട് പൊ​ട്ടി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കും മ​ഴ​യു​മെ​ല്ലാം മ​നു​ഷ്യ പ്ര​യ​ത്ന​ത്താ​ൽ റി​ങ്ങ് ബ​ണ്ട് പൊ​ളി​ക്കു​ന്ന​ത് ദു​ഷ്ക​ര​മാ​ക്കി​യി​രു​ന്നു.
പ​കു​തി​യോ​ളം ഭാ​ഗം മാ​ത്ര​മാ​ണ് ഒ​രു ദി​വ​സം കൊ​ണ്ട് പൊ​ളി​ച്ചു നി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​നി ക​നാ​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​മാ​ണ് പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള​ത്. അ​വി​ടെ ആ​ഴ​വും അ​ടി​ഒ​ഴു​ക്കും കൂ​ടു​ത​ലാ​ണ്.
ഇന്നലെ ഏ​നാ​മാ​വി​ലെ​ത്തി​യ മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽഎ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യു​മാ​യും ഇ​റി​ഗേ​ഷ​ൻ എ​ൻജി​നി​യ​ർ​മാ​രു​മാ​യും ച​ർ​ച്ച ചെ​യ്ത് യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ റി​ംഗ് ബ​ണ്ട് പൊ​ളി​ക്കു​ന്ന​തി​ന് പു​തി​യ ക​രാ​റു​കാ​ര​നെ ചു​മ​ത​ല പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി വേ​ണു​ഗോ​പാ​ൽ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നി​യ​ർ കെ.​കെ.​സു​ഭാ​ഷ്, കോ​ൾ ഡ​ബി​ൾ നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​എ.​ജെ.​വി​വ​ൻ​സി, ജ​ന​പ്ര​തി​നി​ധി​ക​ൾ, കോ​ൾ​പ​ട​വ് ഭാ​ര​വാ​ഹി​ക​ൾ, തു​ട​ങ്ങി​യ​വ​രും എംഎ​ൽഎക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ബാ​ർ​ജ്ജും ഹി​റ്റാ​ച്ചി​യും ഉ​പ​യോ​ഗി​ച്ച് ക​രാ​റു​കാ​ര​നാ​യ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി സി​റി​ൾ ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റി​ംഗ് ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കു​ക.
ഇ​തി​നാ​യി ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച്ച രാ​ത്രി ഗു​രു​വാ​യൂ​രി​ലെ​ത്തും. ഒ​റ്റ ദി​വ​സം കൊ​ണ്ട് റി​ംഗ്് ബ​ണ്ട് പൂ​ർ​ണ​മാ​യും യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ച് നീ​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽ​എ പ​റ​ഞ്ഞു.
ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പ്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, ഉ​ദ്ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇന്നു രാ​വി​ലെ റെ​ഗു​ലേ​റ്റ​ർ പ​രി​സ​ര​ത്ത് എ​ത്തും