കു​ഴി​യി​ൽ വീ​ണ് മ​റി​ഞ്ഞ സ്കൂ​ട്ട​റി​നു പിന്നിൽ ബൈ​ക്കി​ടി​ച്ച് മ​റി​ഞ്ഞു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Thursday, August 15, 2019 12:36 AM IST
എ​ട​മു​ട്ടം: ദേ​ശീ​യ​പാ​ത​യി​ലെ പ​യ​ച്ചോ​ടി​ൽ കു​ഴി​യി​ൽ വീ​ണ് മ​റി​ഞ്ഞ സ്കൂ​ട്ട​റി​ൽ തൊ​ട്ട് പി​ന്നാ​ലെ വ​ന്ന ബൈ​ക്കി​ടി​ച്ച് മ​റി​ഞ്ഞു യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ബൈ​ക്ക് യാ​ത്രി​ക​നാ​യ ച​ളി​ങ്ങാ​ട് ഒ​റ്റ​ത്തൈ സ്വ​ദേ​ശി പ​ന പു​ര​യ്ക്ക​ൽ ശ​ര​ണ്‍​ദേ​വ് (21), സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യക​യ്പ​മം​ഗ​ലം സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ൽ ഖ​മ​റു​ദ്ദീ​ൻ (55) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ണ്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രുമ​ണി​ക്കാ​യി​രു​ന്നു അ​പ​ക​ടം.