പ്ര​ള​യ​ഭൂ​മി​യി​ൽ നി​ന്നും ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് അ​ന്ന​മ​ന​ട​യി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ സാ​ന്ത്വ​ന യാ​ത്ര
Thursday, August 15, 2019 12:34 AM IST
അ​ന്ന​മ​ന​ട: ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ ദു​രി​ത​ബാ​ധി​ത​രാ​യി മാ​റി​യ അ​ന്ന​മ​ന​ട​യി​ലെ ജ​ന​ങ്ങ​ൾ​ക്കു താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി അ​ന്ന​മ​ന​ട​യി​ലെ ഡ്രൈ​വ​ർ​മാ​ർ.
ചാ​ല​ക്കു​ടി പു​ഴ​യോ​ടുചേ​ർ​ന്ന് കി​ട​ക്കു​ന്ന അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പൂ​ർ​ണമാ​യും ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​ണ് വ​ൻ തോ​തി​ൽ സ​ഹാ​യ​ങ്ങ​ൾ പ്ര​വ​ഹി​ച്ച​ത്. ജീ​വി​തം വ​ഴി​മു​ട്ടി​യ​പ്പോ​ൾ ക​രം പി​ടി​ച്ച​വ​ർ ഈ ​വ​ർ​ഷം ദു​രി​തം പേ​റി​യ​പ്പോ​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ സ്വ​രൂ​പി​ച്ച് അ​ന്ന​മ​ന​ട​യി​ലെ ഡ്രൈ​വ​ർ​മാ​ർ വ​യ​നാ​ട്ടി​ലേ​ക്കു സാ​ന്ത്വ​ന യാ​ത്ര​യൊ​രു​ക്കി.
അ​ന്ന​മ​ന​ട ടൗ​ണി​ലെ ഡ്രൈ​വ​ർ​മാ​രാ​ണു സ്വ​ന്തം നി​ല​യി​ലും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, വ​സ്ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി വ​യ​നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. ഇ​രു​പ​തോ​ളം ഡ്രൈ​വ​ർ​മാ​രാ​ണു സം​ഘ​ത്തി​ലു​ള്ള​ത്. അ​ശ്വി​ൻ, ലാ​ലു, മ​ഞ്ജു​ദാ​സ്, മ​നോ​ജ്, ജോ​യി, രാ​ജു, ല​ത്തീ​ഫ്, സ​ഞ്ജ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.