വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ കൈ​ത്താ​ങ്ങ്
Thursday, August 15, 2019 12:33 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ദു​ര​ന്തം സ​മ്മാ​നി​ച്ച വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി യു​വ​ജ​ന​ങ്ങ​ൾ യാ​ത്ര​യാ​യി. ഒ​റ്റ​ദി​വ​സം കൊ​ണ്ടു മാ​ത്ര​മാ​ണ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഒ​രു വാ​ഹ​നം നി​റ​യെ സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്.
പു​ത​പ്പ്, മു​ണ്ട്, നെ​റ്റി, സാ​നി​റ്റ​റി നാ​പ്കി​ൻ, സോ​പ്പ്, ടൂ​ത്ത് ബ്ര​ഷ്, ടൂ​ത്ത് പേ​സ്റ്റ്, ഡെ​റ്റോ​ൾ, സോ​പ്പ് പൗ​ഡ​ർ, അ​രി, പ​ഞ്ച​സാ​ര, പ​രി​പ്പ്, പ​യ​റു വ​ർ​ഗ​ങ്ങ​ൾ, വെ​ളി​ച്ചെ​ണ്ണ, ബേ​ബി ഫു​ഡ്, മെ​ഴു​കു​തി​രി, ക​റി പൗ​ഡ​ർ, ബി​സ്ക​റ്റ് എ​ന്നി​വ​യെ​ല്ലാം ഈ ​ശേ​ഖ​ര​ണ​ത്തി​ലു​ണ്ട്. ഏ​ക​ദേ​ശം നാ​ലു​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​ത്തി​ച്ച​ത്.
ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഫ​ൽ​ഗ് ഓ​ഫ് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​ന്പി​ൽ, ഫാ. ​ഫെ​ബി​ൻ കൊ​ടി​യ​ൻ, ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ജി​ഫി​ൻ ജോ​യ്, ക്ലി​ൻ​സ് പോ​ളി, ലി​യോ ജോ​ണ്‍​സ​ൻ, അ​ഭി​ലാ​ഷ് ബെ​ന്നി, ജോ​ണ്‍​ഫി​ൻ പോ​ൾ, മി​ല​ൻ പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.