മു​സാ​ഫ​രി​ക്കു​ന്നി​ൽ ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു
Thursday, August 15, 2019 12:29 AM IST
ക​രൂ​പ്പ​ട​ന്ന: ദീ​ർ​ഘ​കാ​ല​മാ​യി മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള മു​സാ​ഫ​രി​ക്കു​ന്നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ജി​യോ​ള​ജി വ​കു​പ്പി​നോ​ട് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
ഉ​റ​വ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ൽ ഭ​യ​ക്കാ​നി​ല്ലെ​ന്നും
ശ​ക്ത​മാ​യ മ​ഴ​യു​ടെ ഭാ​ഗ​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, പ്ര​ദേ​ശം കെ​ട്ടി സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.
ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് ന​ൽ​കു​മെ​ന്നും റ​വ​ന്യു വ​കു​പ്പ് പ്ര​ത്യേ​കം റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ക​ള​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്നും മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​ർ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.