തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ അ​പ​ക​ട​ക​ര​മാ​യി ബ​സ്് ഓ​ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റിൽ
Thursday, August 15, 2019 12:27 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ കോ​ള​നി​പ്പ​ടി​യി​ൽ വ​ച്ച് കാ​റി​നെ ഇ​ട​തു​വ​ശ​ത്ത് കൂ​ടെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യും തു​ട​ർ​ന്ന് കാ​റി​ലി​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റാ​യ മു​ള​ങ്ങ് സ്വ​ദേ​ശി വി​ള​ങ്ങോ​ട്ടു​പ​റ​ന്പി​ൽ സു​ബി​നെ (30) അ​റ​സ്റ്റു ചെ​യ്യു​ക​യും ബ​സ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു.
എ​മി​നെ​ന്‍റ് എ​ന്ന പേ​രി​ലു​ള്ള ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ സു​ബി​ന്ത് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ബ്രാ​വോ,
ല​വ് ലൈ​റ്റ്, ശ്രീ​കൃ​ഷ്ണ എ​ന്നീ ബ​സു​ക​ളെ ക​ഴി​ഞ്ഞ​യാ​ഴ്ച സ​മാ​ന​രീ​തി​യി​ൽ ഇ​തേ റൂ​ട്ടി​ൽ അ​പ​ക​ട​ക​ര​മാ​യി ഡ്രൈ​വിം​ഗ് ന​ട​ത്തി​യ​തി​ന് ഡ്രൈ​വ​ർ​മാ​രെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തി​
രു​ന്നു.