പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​ൻ പ്ര​വീ​ഷ് ച​ന്ദ്ര​യു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം
Wednesday, August 14, 2019 1:03 AM IST
തൃ​പ്ര​യാ​ർ: ന​ട​ക്കാ​നാ​വാ​തെ ച​ക്ര ക​സേ​ര​യി​ലി​രു​ന്ന് വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​ൻ പ്ര​വീ​ഷ് ച​ന്ദ്ര. തൃ​പ്ര​യാ​ർ സ്വ​ദേ​ശി​യാ​ണ് പ്ര​വീ​ഷ് ച​ന്ദ്ര.
ജീ​വി​ത ച​ക്രം അ​വ​സാ​ന ക​റ​ക്ക​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു എ​ന്ന​റി​ഞ്ഞി​ട്ടും തി​ക​ഞ്ഞ നി​ശ്ച​യ​ദാ​ഢ്യ​വും പു​ഞ്ചി​രി​യു​മാ​യി വി​ധി​യെ നേ​രി​ടു​ക​യാ​ണ് യു​വ ക​ലാ​കാ​ര​ൻ പ്ര​വീ​ഷ് ച​ന്ദ്ര. ചി​കി​ത്സ​യി​ല്ലാ​ത്ത മാ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി ബാ​ധി​ച്ച് ന​ട​ക്കാ​നാ​വാ​തെ ച​ക്ര ക​സേ​ര​യി​ലാ​ണ് ഈ ​മു​പ്പ​തു​കാ​ര​ൻ നീ​ങ്ങു​ന്ന​ത്. എ​ന്നി​ട്ടും പ്ര​ള​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി തൃ​പ്ര​യാ​ർ വൈ​മാ​ളി​ൽ ത​ാൻ​വ​ര​ച്ച ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം​വ​ച്ചി​രി​ക്കു​ക​യാ​ണ്.
ചി​ത്രം വി​റ്റു​പോ​കു​ക​യാ​ണെ​ങ്കി​ൽ ആ ​തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​നാ​ണ് പ്ര​വീ​ഷ് ച​ന്ദ്ര​യു​ടെ തീ​രു​മാ​നം.
ഇ​തി​നു കൂ​ട്ടാ​യി ഭാ​ര്യ സ​രി​ത​യും മ​ക​ൾ 10 വ​യ​സു​ള്ള വൈ​ഗ​യും ഉ​ണ്ട്. വൈ​മാ​ളി​ൽ ഈ​മാ​സം 18 വ​രെ​യാ​ണ് ചി​ത്ര പ്ര​ദ​ർ​ശ​നം. എ​ല്ലാ​വ​രും ചി​ത്ര​ങ്ങ​ൾ വാ​ങ്ങി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വീ​ഷ് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വീ​ഷ് ച​ന്ദ്ര - 9946146704.