മാ​ള​യി​ൽ ക്വി​ക്ക് റി​ലീ​ഫ് ഫോ​റം; ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ക ല​ക്ഷ്യം
Wednesday, August 14, 2019 12:59 AM IST
മാ​ള: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ള​യി​ൽ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ രൂ​പം കൊ​ണ്ടു.
വ്യാ​പാ​രി​ക​ളും വി​വി​ധ മ​ത​സ്ഥാ​പ​ന​ങ്ങ​ളും സാം​സ്കാ​രി​ക​സം​ഘ​ട​ന​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടു​ന്ന​വ​യു​ടെ സം​യോ​ജ​ന​ത്തി​ലൂ​ടെ​യാ​ണ് ’ക്വിക്ക് റി​ലീ​ഫ് ഫോ​റം മാ​ള’ രൂ​പ​പ്പെ​ട്ട​ത്. ഫോ​റ​ത്തി​ന്‍റെ ദു​രി​ത ബാ​ധി​ത​ർ​ക്കു​ള്ള ക​ള​ക്്ഷ​ൻ സെ​ന്‍റ​ർ ഇ​ന്ന​ലെ മാ​ള ടൗ​ണി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം തു​റ​ന്നു. മാ​ള സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചാ​ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദ്യ വി​ഭ​വ​സ​മാ​ഹ​ര​ണ​മാ​യി മാ​ള മു​ഹ്‌യുദീ​ൻ ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ വ​ക​യാ​യി 50,000 രൂ​പ സ്വീ​ക​രി​ച്ചു. എ.​എ.​അ​ഷ്റ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് പി.​ടി.​പാ​പ്പ​ച്ച​ൻ, മാ​ള ഫൊ​റോ​ന പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ഡേ​വി​സ് പാ​റേ​ക്കാ​ട്ട്, ബാ​ബു ക​ള​പ്പ​റ​ന്പ​ത്ത്, മാ​ള മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എ.​എ.​അ​ബ്ദു​ൾ നാ​സ​ർ, ഐ.​എ​സ്.​ടി ചെ​യ​ർ​മാ​ൻ ടി.​എ.​മു​ഹ​മ്മ​ദ് മൗ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​ബാ​റി​ലെ പ്ര​കൃ​തി​ക്ഷോ​ഭ ദു​ര​ന്ത​മേ​ഖ​ല​യി​ലേ​ക്ക് അ​തി​വേ​ഗം സ​ഹാ​യ​മെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്.