ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​ മ​രി​യ​ൻ യു​വ​ജ​ന​ കൂ​ട്ടാ​യ്മയുടെ "കനിവ്'
Wednesday, August 14, 2019 12:57 AM IST
ചാ​ല​ക്കു​ടി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന നി​ല​ന്പൂ​രി​ലേ​ക്ക് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​രി​യ​ൻ യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’ക​നി​വ്’ എ​ന്ന പേ​രി​ൽ സം​ഭ​രി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി വാ​ഹ​നം പു​റ​പ്പെ​ട്ടു.
പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
അ​ഞ്ചു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​ത​യു​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് നി​ല​ന്പൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. വി​കാ​രി ഫാ. ​ജോ​സ് പാ​ലാ​ട്ടി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഡി​ബി​ൻ അ​യി​നി​ക്ക​ൽ, ഫാ. ​ചാ​ൾ​സ് ചി​റ്റാ​ട്ടു​ക​ര​ക്കാ​ര​ൻ, ക​നി​വ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷി​നൊ വ​ള​പ്പി, ജോ​മി​ന്‍റ് ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സീ​മ ജോ​ജോ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി മേ​ലേ​ട​ത്ത്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.