മ​ണ്‍​ചി​റ​ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ; ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, August 14, 2019 12:57 AM IST
പു​തു​ക്കാ​ട് : കാ​ല​പ്പ​ഴ​ക്ക​വും വ​ലി​യ കു​ഴി​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ക്കി​യ പു​ല​യ്ക്കാ​ട്ടു​ക​ര മ​ണ്‍​ചി​റ പാ​ല​ത്തി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പു​ല​യ്ക്കാ​ട്ടു​ക​ര ഷ​ട്ട​ർ പാ​ല​ത്തി​നു മു​ന്പു​ള്ള പ​ഴ​യ പാ​ല​മാ​ണ് ഇ​പ്പോ​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ ക​രി​ങ്ക​ൽ കെ​ട്ടി​ലെ മ​ണ്ണൊ​ലി​ച്ചു പോ​യാ​ണ് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
നി​ല​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​യും മാ​ത്ര​മാ​ണ് ഇ​തി​ലെ ക​ട​ന്നു പോ​കു​ന്ന​ത്. ഷ​ട്ട​ർ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മ​ണ്‍​ചി​റ​പാ​ലം തോ​ട്ടി​ൽ നീ​രൊ​ഴു​ക്ക് കൂ​ടു​ന്ന​തോ​ടെ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മ​ണ​ലി, ആ​ന്പ​ല്ലൂ​ർ, ക​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ​ങ്ക​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. രാ​ത്രി​യി​ൽ ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ​തു​കൊ​ണ്ടാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. സ​ന്തോ​ഷ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചൊ​വ്വാ​ഴ്ച പാ​ലം സ​ന്ദ​ർ​ശി​ച്ചു.