പെരി​ങ്ങ​ൽ​ക്കു​ത്തി​ൽ തു​റ​ന്നി​രി​ക്കു​ന്ന​ത് ഒ​രു സ്ലൂ​യി​സ് ഗേ​റ്റ് മാ​ത്രം
Wednesday, August 14, 2019 12:57 AM IST
തൃ​ശൂ​ർ: നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നെതു​ട​ർ​ന്ന് പെരി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലെ ഒ​രു സ്ലൂ​യി​സ് ഗേ​റ്റ് അ​ട​ച്ചു. തു​റ​ന്നു​വ​ച്ചി​രു​ന്ന ര​ണ്ട് സ്ലൂ​യി​സ് ഗേ​റ്റി​ൽ ഒ​രെ​ണ്ണ​മാ​ണ് അ​ട​ച്ച​ത്. ഇ​തോ​ടെ ചാ​ല​ക്കു​ടിപ്പുഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ വീ​ണ്ടും കു​റ​വു​ണ്ടാ​കും.
നി​ല​വി​ൽ 416.7 മീ​റ്റ​റാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ജ​ല​നി​ര​പ്പ് ഷ​ട്ട​ർ ലെ​വ​ലാ​യ 419.4ൽ ​താ​ഴെ​യാ​യ​തി​നാ​ൽ ക്ര​സ്റ്റ് ഗേ​റ്റു​ക​ളി​ലൂ​ടെ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നി​ല്ല. നി​ല​വി​ൽ പെ​രി​ങ്ങ​ൽ​ക്കു​ത്തി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 37 ശ​ത​മാ​നം മാ​ത്രം ജ​ല​മാ​ണ് ഉള്ളതെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.