വ​ഴി​യി​ൽ ത​ള്ളി​യ മാ​ലി​ന്യം ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ​ക്കൊ​ണ്ട് തി​രി​ച്ചെ​ടു​പ്പി​ച്ച് നാ​ട്ടു​കാ​ർ
Wednesday, August 14, 2019 12:55 AM IST
തൃ​ശൂ​ർ: വ​ഴി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ഇ​യാ​ളെ​ക്കൊ​ണ്ടു​ത​ന്നെ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യും ചെ​യ്തു. കി​ഴ​ക്കും​പാ​ട്ടു​ക​ര പൗ​രസ​മി​തി​യാ​ണ് വ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ ആ​ളെ ക​ണ്ടെ​ത്തി തി​രി​ച്ചെ​ടു​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞദി​വ​സം കി​ഴ​ക്കും​പാ​ട്ടു​ക​ര തെ​ക്കേ​ക​വ​ല​യി​ൽ തോ​ടി​ന​രി​കെ മൂ​ന്നു ക​വ​റു​ക​ളി​ലാ​യി മാ​ലി​ന്യം ത​ള്ളി ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൗ​ണ്‍​സി​ല​ർ സി​.ബി. ഗീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ ആ​ളെ ക​ണ്ടെ​ത്തി തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ ഇ​തു​പോ​ലെ പ​ല​യി​ട​ങ്ങ​ളി​ലാ​യി മാ​ലി​ന്യം ത​ള്ളാ​റു​ണ്ടെ​ന്നു നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞു. ഇ​നി ഇ​ത് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ട​ങ്ങി​യ​ത്.