ഏ​നാ​മാ​ക്ക​ൽ വ​ള​യം​കെ​ട്ട് പൊ​ളി​ച്ചു നീ​ക്കി
Wednesday, August 14, 2019 12:55 AM IST
തൃ​ശൂ​ർ: വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ ഏ​നാ​മ്മാ​ക്ക​ൽ ബ​ണ്ടി​നോ​ട് ചേ​ർ​ന്നു​ള്ള ഏ​നാ​മാ​ക്ക​ൽ വ​ള​യം​കെ​ട്ട് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ളി​ച്ചു​നീ​ക്കി. ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തു മു​ഴു​വ​ൻ വെ​ള്ള​ത്തി​ലാ​യി​രു​ന്നു.
ഏ​നാ​മ്മാ​വ് ബ​ണ്ടി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നെ​ങ്കി​ലും അ​രി​ന്പൂ​ർ, മ​ണ​ലൂ​ർ, വെ​ങ്കി​ട​ങ്ങ്, ഏ​നാ​മ്മാ​വ്, ചാ​ഴു​ർ, പു​ള്ളു, ആ​ല​പ്പാ​ട്, ക​രി​ക്കോ​ടി, പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​യം​കെ​ട്ടി​ന്‍റെ ഒ​രു വ​ശം പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് വ​ള​യം​കെ​ട്ടി​ന്‍റെ മു​ൻ​വ​ശം പൊ​ളി​ച്ചു​നീ​ക്കാ​ൻ മ​ന്ത്രി ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ച​ത്. മു​ര​ളി​പെ​രു​നെ​ല്ലി എം​എ​ൽ​എ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി.