കഴിഞ്ഞ പ്രളയം ബാക്കിവച്ച ചീ​ര​ക്കു​ഴി​ ഡാം വീണ്ടും തകർത്ത് മഴ
Wednesday, August 14, 2019 12:55 AM IST
പ​ഴ​യ​ന്നൂ​ർ: ക​ഴി​ഞ്ഞ പ്ര​ള​യം ബാ​ക്കി​വ​ച്ച ചീ​ര​ക്കു​ഴി ഡാ​മി​നെ വീ​ണ്ടും ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ വെ​ള്ള​പ്പൊ​ക്കം സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​ത്. താ​ലൂ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സേ​ച​ന​പ​ദ്ധ​തി​യാ​യ ചീ​ര​ക്കു​ഴി​ഡാം പ്ര​ള​യ​ത്തി​ന്‍റെ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ക​ര​ക​യ​റു​ന്ന​തി​നു മു​ന്പ് അ​വ​ശേ​ഷി​ച്ച​തു​കൂ​ടി മ​ഴ​യെ​ടു​ത്തു.
15 കോ​ടി​രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് അ​ന്ന് ക​ണ​ക്കാ​ക്കി​യ​ത്. ഇ​ത്ത​വ​ണ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. പു​ന​ർ​നി​ർ​മി​ച്ച അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​നാ​ൽ റ​ഗു​ലേ​റ്റ​റി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഡാ​മി​ന്‍റെ അ​വ​ശേ​ഷി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി മു​ത​ൽ പ​രി​സ​ര​പ്ര​ദേ​ശ​മെ​ല്ലാം വ​ലി​യ കു​ഴി​ക​ളാ​യി മാ​റി. 43 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി ഏ​താ​നും മാ​സം മു​ന്പ് നി​ർ​മി​ച്ച അ​പ്രോ​ച്ച് റോ​ഡും അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളു​മാ​ണ് മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യ​ത്.
പ​ഴ​യ​ന്നൂ​ർ, കൊ​ണ്ടാ​ഴി, ചെ​റു​തു​രു​ത്തി, വ​ര​വൂ​ർ, ദേ​ശ​മം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2500 ഓ​ളം ഏ​ക്ക​ർ നെ​ൽ​കൃ​ഷി ര​ണ്ടാം​വി​ള ഇ​റ​ക്കു​ന്ന​ത് ചീ​ര​ക്കു​ഴി ജ​ല​സേ​ച​ന പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ചാ​ണ്.
പ്ര​ള​യ​ത്തി​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സീ​സ​ണി​ൽ മ​ണ​ൽ​ചാ​ക്ക് ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചാ​ണ് കൃ​ഷി​ക്കു കു​റ​ച്ചെ​ങ്കി​ലും വെ​ള്ളം എ​ത്തി​ക്കാ​നാ​യ​ത്. ത​ക​ർ​ച്ച​യു​ടെ പൂ​ർ​ണ​ത​യി​ലെ​ത്തി നി​ൽ​ക്കു​ന്ന ഈ ​ഡാം പു​ന​ർ​നി​ർ​മി​ച്ച് ഇ​നി​യെ​ന്നു കൃ​ഷി​ക്കു വെ​ള്ളം എ​ത്തി​ക്കാ​നാ​കു​മെ​ന്ന​ത് നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ പ്ര​വ​ച​നാ​തീ​ത​മാ​ണ്.