ചേലൂർ സെന്‍റ് മേരീസ് പള്ളിയിൽ തിരുനാൾ നാളെ
Wednesday, August 14, 2019 12:53 AM IST
ചേലൂർ: സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ സ്വർഗാരോപിത തിരുനാൾ നാളെ നടക്കും. തിരു നാളിന്‍റെ കൊടിയേറ്റുകർമം ഇടവക വികാരി ഫാ. ജെയ്സൻ കരി പ്പായി നിർവഹിച്ചു.
തിരുനാൾ ദിനമായ നാളെ രാവിലെ ഏഴിന് ദിവ്യബലി, 9.30 ന് ദേശീയ പതാക വന്ദനം, പത്തിന് നടക്കുന്ന ആഘോഷമായ തിരു നാൾ ദിവ്യബലിക്ക് വികാരി ജനറാൾ മോണ്‍. ലാസർ കുറ്റിക്കാടൻ മുഖ്യകാർമികത്വം വഹിക്കും.
സഹൃദയ എൻജീനിയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
തിരുനാളിന്‍റെ വിജയത്തിനായി ഇടവക വികാരി ഫാ. ജെയ്സൻ കരിപ്പായി, കൈക്കാരന്മാ രായ റാഫേൽ അറയ്ക്കൽ, ബാബു പുത്തൻവീട്ടിൽ, ഫെലിക്സ് മണാത്ത്, ജനറൽ കണ്‍വീനർ ഫ്രാൻ സിസ് കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി യാണ് പ്രവർത്തിക്കുന്നത്.